ആപ്പ്ജില്ല

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്; കെടി ജലീല്‍ മന്ത്രിസഭയിലെ ഇടനിലക്കാരനെന്ന് എംടി രമേശ്

മന്ത്രിസഭയില്‍ കെടി ജലീലിന്‍റെ ജോലി ഇടനിലക്കാരന്‍ എന്ന നിലയിലാണ്. ജലീലിന്‍റെ സ്രോതസ്സ് മുഖ്യമന്ത്രിയുടേത് കൂടിയാണ്. ജലീല്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രി കൂടി രാജിവെക്കേണ്ടതായി വരും.

| Edited by Samayam Desk | Lipi 16 Sept 2020, 5:02 pm
കോഴിക്കോട്: മന്ത്രി കെടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ ഓഫീസിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡിനുമുകളില്‍ കയറി നിന്ന് മഹിളാപ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക കെട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉദ്ഘാടനം ചെയ്തു.
Samayam Malayalam മഹിളാ മോര്‍ച്ചയുടെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്


Also Read: കനത്തമഴയെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത തകര്‍ന്നു; രണ്ട് ദിവസത്തനിടെ അപകടത്തില്‍പെട്ടത് 5 വാഹനങ്ങള്‍

ജലീലിനെ സംരക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്കുള്ള അടുത്ത ബന്ധമെന്തെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ കെടി ജലീലിന്‍റെ ജോലി ഇടനിലക്കാരന്‍ എന്ന നിലയിലാണ്. ജലീലിന്‍റെ സ്രോതസ്സ് മുഖ്യമന്ത്രിയുടേത് കൂടിയാണ്. ജലീല്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രി കൂടി രാജിവെക്കേണ്ടതായി വരും. അതുകൊണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും എംടി രമേശ് ആരോപിച്ചു.

Also Read: എസ്‍ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: കാറിലിടിപ്പിച്ച ബൈക്ക് കണ്ടെത്തി

മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അഡ്വ. രമ്യ മുരളി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വിവി രാജന്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. വികെ സജീവന്‍, സംസ്ഥാന സമിതി അംഗങ്ങളായ , ജയാ സദാനന്ദന്‍, പി രമണിഭായി,ജില്ലാ ഉപാദ്ധ്യക്ഷ കെപി വിജയലക്ഷ്മി,മഹിളാ മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്‍റ് ഷൈനി ജോഷി,ജില്ലാ ജനറല്‍ സെക്രട്ടറി ലൂസിയാമ്മ അലി അക്ബര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്