ആപ്പ്ജില്ല

മെഡിസിന്‍ വിഭാഗം വാര്‍ഡിലെ രോഗിക്ക് കൊവിഡ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 ഡോക്ടര്‍മാര്‍ കൂടി ക്വാറന്‍റൈനില്‍

പക്ഷാഘാതം വന്ന് കിടപ്പിലായ പെരുവയല്‍ സ്വദേശിക്കു ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിസിന്‍ വിഭാത്തില്‍ ചികിത്സതേടിയത്. നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിയെ എന്‍ഡോസ്‌കോപ്പിക്കു മുമ്പായി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

| Edited by Samayam Desk | Lipi 22 Jul 2020, 11:33 am
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം വാര്‍ഡിലെ രോഗിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഒമ്പതു ഡോക്ടര്‍മാര്‍ കൂടി ക്വാറന്റയിനിലേക്കു മാറി. ഇതോടെ മറ്റു ചികിത്സകള്‍ക്കെത്തിയ രോഗികള്‍ക്കു കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റയനില്‍ പോയ ഡോക്ടര്‍മാരുടെ എണ്ണം 16 ആയി. കഴിഞ്ഞദിവസം സര്‍ജറി, ഓര്‍ത്തോ വാര്‍ഡുകളിലായി രണ്ടു രോഗികള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഏഴു ഡോക്ടര്‍മാരടക്കം 24 ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റയിനിലേക്കു മാറിയത്.
Samayam Malayalam Kozhikode Medical College


Also Read: പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചത് മടിക്കേരിയില്‍ വെച്ച്... നിരവധി തവണ ക്രൂര പീഡനം, ഞെട്ടിക്കുന്ന മൊഴി, 2 പേര്‍ അറസ്റ്റില്‍

പക്ഷാഘാതം വന്ന് കിടപ്പിലായ പെരുവയല്‍ സ്വദേശിക്കു ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിസിന്‍ വിഭാത്തില്‍ ചികിത്സതേടിയത്. നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിയെ എന്‍ഡോസ്‌കോപ്പിക്കു മുമ്പായി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഈ രോഗിക്കു കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രോഗബാധ എങ്ങനെയുണ്ടായി എന്നതു സംബന്ധിച്ചും വ്യക്തതയില്ല. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ മുപ്പതോളം പേരാണുള്ളത്. രോഗബാധിതനുമായി കൂടുതല്‍ ഇടപഴകിയ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ് ഒമ്പതു ഡോക്ടര്‍മാരും.

മെഡിസിന്‍ വാര്‍ഡിലേക്കുള്ള പ്രവേശനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഡില്‍ ചികിത്സയിലുള്ളവര് അവിടെത്തന്നെ നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞദിവസങ്ങളില്‍ ഡിസ്ചാര്‍ജ് ചെയ്തവരോടു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. വാര്‍ഡ് അണുവിമുക്തമാക്കി. വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. എന്നാല്‍ ഇവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

Also Read: വയനാടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം, അസഭ്യ വര്‍ഷം.... പ്രതി അറസ്റ്റില്‍

പുതിയ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകവിലക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരസ്വഭാവമുള്ള ചികിത്സ ആവശ്യമുള്ളവര്‍ മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നതാണ് ഉചിതമെന്ന് സൂപ്രണ്ട് കഴിഞ്ഞദിവസം തന്നെ അറിയിച്ചിരുന്നു. മറ്റ് ആവശ്യക്കാര്‍ ജില്ലാ, താലൂക്ക് തല ആശുപത്രികളെ ആശ്രയിക്കണം. ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം ആശുപത്രിയിലെ ഔട്ട്‌പേഷ്യന്‍റ്സ് വിഭാഗത്തില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്