ആപ്പ്ജില്ല

തിരയിൽപ്പെട്ട് 3 യുവാക്കളെ കാണാതായി; രക്ഷപെടുത്തിയവരിൽ ഒരാൾ മരിച്ചു

ലയൺസ് പാർക്കിന് സമീപത്തുള്ള ബീച്ചിലാണ് കഴിഞ്ഞ ദിവസം യുവാക്കൾ അപകടത്തിൽപ്പെട്ടത്. വയനാട് സ്വദേശികളായ മൂന്ന് പേരെയാണ് തിരയിൽ അകപ്പെട്ട് കാണാതായത്. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ് .

Samayam Malayalam 27 Jan 2021, 6:44 am

ഹൈലൈറ്റ്:

  • രക്ഷപ്പെടുത്തി കരക്കെത്തിച്ചത് 2 പേരെ
  • ഒരാൾക്കായുള്ള തെരച്ചിൽ ശക്തമാക്കി
  • കരക്കെത്തിച്ചവരിൽ ഒരാൾ മരിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam death
തിരയിൽപ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ലയൺസ് പാർക്കിന് സമീപം തിരയിൽപ്പെട്ട് കാണാതായി രക്ഷപെടുത്തിയവരിൽ ഒരാൾ മരിച്ചു. മൂന്ന് പേരെയാണ് തിരയിൽപ്പെട്ട് കാണാതായത്. ഒരാൾക്കായുള്ള തെരച്ചിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടരുകയായിരുന്നു. രണ്ടു പേരെ രക്ഷപെടുത്തി കരയിൽ എത്തിച്ചിരുന്നു.
'വണ്ടി ചോര്‍' പിടിയില്‍; നടത്തിയത് ലക്ഷങ്ങളുടെ വാഹനത്തട്ടിപ്പ്

വയനാട് സ്വദേശികളായ അജയ്, ജെറിൻ, അർഷാദ് എന്നിവരെയാണ് തിരയിൽപ്പെട്ട് കാണാതായത്. ജെറിനെയും അജയ്, ജെറിൻ എന്നിവരെ രക്ഷപെടുത്തി കരക്കെത്തിച്ച ശേഷം ജെറിനാണ് മരണത്തിന് കീഴടങ്ങിയത്. അർഷാദിന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. പോലീസും ഫയർ ആൻഡ് റെസ്ക്യു ടീമും ചേർന്നാണ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്