ആപ്പ്ജില്ല

കോഴിക്കോട് ഒരു കൊവിഡ് കേസ് ‌കൂടി; രോഗം സ്ഥിരീകരിച്ചത് തൂണേരി സ്വദേശിക്ക്

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കൊവിഡ്‌ പോസറ്റീവ് കേസ്‌ കൂടി റിപ്പോർട്ട് ചെയ്‌തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വി അറിയിച്ചു. തൂണേരി സ്വദേശിയായ 39 വയസുള്ള ആൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്.

Samayam Malayalam 24 May 2020, 5:49 pm
Samayam Malayalam കൊവിഡ് 19

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കൊവിഡ്‌ കേസ് ‌കൂടി സ്ഥിരീകരിച്ചു. 39 വയസുള്ള തൂണേരി സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. മെയ് 12 നു ദുബായ്-കണ്ണൂർ വിമാനത്തിൽ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തില്‍ വടകര കൊവിഡ് ‌കെയർ സെന്ററിൽ എത്തി അവിടെ നിരീക്ഷണത്തിൽ ആയിരുന്നു.

Also Read: 'അഞ്‍ജനയുടെ മരണത്തിന് പിന്നിൽ 4 പേർ; മകളെ എന്ത് ചെയ്‌തെന്ന് അറിയില്ല': അന്വേഷണം വേണമെന്ന് അമ്മ

മെയ് 22 നു സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം കൊവിഡ്-19 സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ഇന്ന്‌ മരിച്ചു. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

Also Read: വയനാടിൻ്റെ സ്വന്തം രാഹുൽ ഗാന്ധി... ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ചുരം കയറിയിട്ട് ഒരു വർഷം!! പ്രോഗ്രസ് റിപ്പോര്‍ട്ട് ഇങ്ങനെ

നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും 5 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 21 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.

Also Read: അമ്മയും മകനും സഞ്ചരിച്ച ആക്ടിവ നിയന്ത്രണം വിട്ടു മറിഞ്ഞു; പരിക്കേറ്റ അമ്മ മരിച്ചു, മകന്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്