ആപ്പ്ജില്ല

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന കുരുവട്ടൂര്‍ സ്വദേശി മരിച്ചു

അഡ്മിഷൻ സമയത്തു നടത്തിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രിയിലെ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 8 Sept 2020, 10:57 am
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കുരുവട്ടൂർ പഞ്ചായത്തിലെ പറമ്പിൽബസാർ സ്വദേശി പുല്യോത്ത് രവീന്ദ്രൻ (69) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. ഇദ്ദേഹത്തിന് കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Samayam Malayalam പറമ്പിൽബസാർ സ്വദേശി പുല്യോത്ത് രവീന്ദ്രൻ


Also Read: കാസര്‍കോട് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; നിയമം തെറ്റിച്ചാല്‍ ഇനി 'കൊപൊള്ളും', പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍ക്ക് പിഴ പത്തിരട്ടിയാക്കി

അഡ്മിഷൻ സമയത്തു നടത്തിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രിയിലെ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഈ മരണം ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ. ആദ്യകാല തെങ്ങുകയറ്റതൊഴിലാളിയും പറമ്പിൽബസാറിലെ വ്യാപാരിയുമായിരുന്നു രവീന്ദ്രൻ.

Also Read: കൊല്ലുമെന്ന് കത്തെഴുതി വെച്ചു... വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി, കുമ്പഴയില്‍ സഹായി അറസ്റ്റില്‍

വസുമതിയാണ് ഭാര്യ. മക്കൾ: പ്രഭിലാഷ്, പ്രഷീത, ഷിഷിയ. മരുമക്കൾ: വിനോദ് കുമാർ, പ്രജീഷ്, ജിഷ.
സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തും. ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ഇദ്ദേഹത്തിൻ്റെ സമ്പർക്കപ്പട്ടിക വിപുലമല്ല. സമ്പർക്കമുണ്ടായവർ ക്വാറന്‍റൈനിലേക്ക് മാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്