ആപ്പ്ജില്ല

പ്രണയനൈരാശ്യത്തിൽ വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമം: യുവാവ് അറസ്റ്റിൽ, വീഡിയോ കാണാം

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുറുവശേരി സ്വദേശി റഫ്നാസ് ആണ് അറസ്റ്റിലായത്. യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

guest Radhakrishnan | Lipi 10 Jun 2022, 9:30 pm

ഹൈലൈറ്റ്:

  • വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.
  • മുറുവശേരി സ്വദേശി റഫ്നാസി (22) നെയാണ് അറസ്റ്റു ചെയ്തത്.
  • യുവാവുമായി പോലീസ് തെളിവെടുപ്പ് നടത്തി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
നാദാപുരം (Kozhikode): കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ വീടിനു സമീപം റോഡിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കുറ്റ്യാടി മൊകേരി മുറുവശേരി സ്വദേശി ഏച്ചിത്തറേമ്മൽ അബ്ദുള്ളയുടെ മകൻ റഫ്നാസി (22) നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നാദാപുരം സിഐ ഇ വി ഫായിസ് അലി അറസ്റ്റു ചെയ്തത്.
വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്യുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരം സ്റ്റേഷനിലെത്തിച്ച് രാവില 10.30 ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റഫ്നാസ് ആക്രമിച്ചപ്പോൾ നഈമക്ക് രക്ഷകരായെത്തിയത് 4 യുവാക്കൾ

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൃത്യം നടന്ന പേരോട് പാറക്കടവ് റോഡിലെത്തിച്ച് പോലീസ് തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതിയും മറ്റും പോലീസിന് മുന്നിൽ വിവരിച്ചു. പേരോട് സ്വദേശി തട്ടിൽ അലിയുടെ മകൾ കല്ലാച്ചിയിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ബികോം വിദ്യാർഥിനി നഈമ (20) യെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ റഫ്നാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

വീടിന് സമീപത്ത് വെച്ച് വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് കസ്റ്റഡിയിൽ

ക്ലാസ് കഴിഞ്ഞ് ബസിറങ്ങിയ വിദ്യാർഥിനിയെ ബൈക്കിലെത്തിയ റഫ്നാസ് തടഞ്ഞ് നിർത്തുകയും കൈയ്യിൽ കരുതിയ മൂർച്ചയേറിയ വാക്കത്തി ഉപയോഗിച്ച് വെട്ടുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിനി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Kozhikode News, Kozhikode Girl Attack, Nadapuram Girl Attack
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്