ആപ്പ്ജില്ല

ദുരൂഹതകളില്ല; മീങ്കണ്ടിയില്‍ കിണറ്റില്‍ വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു

മീങ്കണ്ടിയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എറഞ്ഞിപ്പാലം സ്വദേശി ബാലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോക്കറ്റില്‍ നിന്നും ലഭിച്ച ആശുപത്രി ചീട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ബാലനാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്

| Edited byഗിരിഷ്മ എച്ച് നായർ | Lipi 17 Jan 2021, 11:11 am
Samayam Malayalam police
പ്രതീകാത്മക ചിത്രം



കോഴിക്കോട്: വടകരയ്ക്കടുത്ത് മീങ്കണ്ടിയിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിനു സമീപത്തെ അമ്പലപ്പറമ്പിൽ ആയ നിവാസിൽ ബാലൻ (72) ആണ് മരിച്ചത് . മൃതദേഹത്തിൻറെ പോക്കറ്റിൽ നിന്നു കിട്ടിയ ആശുപത്രി ചീട്ട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.

രണ്ടു വർഷം മുമ്പാണ് ബാലന്റെ ഭാര്യ സേതുലക്ഷ്മി മരിച്ചത്. ഇതിനു ശേഷം ഇദ്ദേഹം തനിച്ചാണ് താമസം. രണ്ടു മാസത്തോളമായി അലഞ്ഞു നടക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രക്കിടയിൽ എങ്ങനെയോ മീങ്കണ്ടിയിൽ എത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. മറ്റ് ദുരൂഹതകൾ ഇല്ലെന്നും പോലീസ് പറഞ്ഞു.

നിങ്ങളിതു കണ്ടോ... രണ്ടു ബോളുകള്‍ കൊണ്ട് ഒരു ഗോള്‍.... റോഷന്റെ വൈറല്‍ കിക്ക്, വീഡിയോ

ശനിയാഴ്ച രാവിലെയാണ് കടവത്ത് വയലിൽ ഉദയഭാനുവിന്റെ വീട്ടിലെ കുളിമുറിയോട് ചേർന്ന കിണറ്റിൽ മുതദേഹം കണ്ടെത്തിയത്. രാവിലെ വെള്ളം കോരാനെത്തിയ വീട്ടുകാർ തലകീഴായി കിടക്കുന്ന മൃതദേഹം കാണുകയായിരുന്നു. തുടർന്ന് പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്