ആപ്പ്ജില്ല

നിക്ഷേപിച്ച 14.5 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് പരാതി; വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്

കോഴിക്കോട് ജില്ലയിലെ വടകരയിൽ പോപ്പുലർ ഫിനാൻസ് ഓഫീസിൽ പോലീസ് റെയ്ഡ്. അടക്കാത്തെരു സ്വദേശിനിയുടെ പരാതി പ്രകാരമാണ് വടകര പോലീസ് റെയ്ഡ് നടത്തിയത്. ഇവർ നിക്ഷേപിച്ച 14 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്നാണ് പരാതി.

Lipi 19 Oct 2020, 10:51 pm
കോഴിക്കോട്: വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്. അടക്കാത്തെരു സ്വദേശിനിയുടെ പരാതി പ്രകാരമാണ് റെയ്ഡ് നടത്തിയത്. എടോടിയിലെ ബ്രാഞ്ചിൽ അടക്കാത്തെരു സ്വദേശിനി പതിനാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക ലഭിക്കാത്തതിനെ തുടർന്ന് വടകര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Samayam Malayalam Vadakara Popular Finance Raid
പോലീസ് ഉദ്യോഗസ്ഥർ ഓഫീസിൽ


Also Read: നഴ്‌സുമാര്‍ക്ക് ശുചീകരണ തൊഴിലാളികളേക്കാള്‍ കുറവ് ശമ്പളം; കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശന പെരുമഴ

റെയ്ഡിൻ രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്യേഷണം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൻ്റെ ഭാഗമായാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുകയാണ്. വടകരയിൽ കൂടുതൽ പരാതികൾ ഇതുവരെ ഉണ്ടായിട്ടില്ല.

Also Read: ഒറ്റ ഡോസിന് 15 കോടി വിലയുള്ള മരുന്ന്; കോഴിക്കോട്ടെ പെണ്‍കുഞ്ഞിന് സൗജന്യമായി നല്‍കി
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്