ആപ്പ്ജില്ല

20കാരി ഷഹാനയും 31കാരൻ സജാദും വിവാഹിതരായത് ഒന്നര വർഷം മുമ്പ്; സജാദിന് ഇന്ന് നിർണായകം, മുറിക്കുള്ളിൽ ശാസ്ത്രീയ പരിശോധന

നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പോീസ് സംഘം. പോലീസ് കസ്റ്റഡിയിൽ എടു്ത ഷഹാനയുടെ ഭർത്താവ് സജാദിനെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. ഷഹാനയുടെ ബന്ധുക്കളുടെ മൊഴി പ്രകാരം സജാദ് ഷഹാനയെ ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്. ഇന്ന് താങ്ങാനാവാതെ ഷഹാന ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സജാദ് ലഹരിക്കടിമയാണെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Samayam Malayalam 14 May 2022, 8:54 am
കോഴിക്കോട്(Kozhikode): നടിയും മോഡലുമായ ഷഹാനയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഭർത്താവ് കോഴിക്കോട് അയ്യപ്പൻകണ്ടിയിൽ ബൈത്തുൽ ഷഹീല വീട്ടിൽ സജാദിനെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കും. കൂടാതെ സംഭവം നടന്ന മുറിക്കുള്ളിൽ ശാസ്ത്രീയ പരിശോധനയും നടത്തും. ഇന്നലെ ഷഹാനയുടെ മാതാപിതാക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷഹാനയെ സജാദ് നിരവധി തവണ ഉപദ്രവിക്കുകയും മാനസിക സമ്മർദ്ദത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
Samayam Malayalam report about police to collect more evidences on kozhikode model shahana sajad incident
20കാരി ഷഹാനയും 31കാരൻ സജാദും വിവാഹിതരായത് ഒന്നര വർഷം മുമ്പ്; സജാദിന് ഇന്ന് നിർണായകം, മുറിക്കുള്ളിൽ ശാസ്ത്രീയ പരിശോധന


വഴക്ക് പതിവെന്ന് അയൽവാസികൾ

ഇത് താങ്ങാനാവാതെ ഷഹാന തൂങ്ങി മരിച്ചതാണെന്നാണ് എ സി പി എ സുദർശൻ പറഞ്ഞു. മുപ്പത്തി ഒന്ന് വയസ്സുള്ള സജാദും ഇരുപതു വയസുള്ള ഷഹാനയും ഒന്നര വര്ഷം മുൻപാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിൽ ഷഹാനക്കു അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ഏതാനും മാസങ്ങളായി ഇരുവരും പറമ്പിൽ ബസാറിന് സമീപത്തെ വാടക ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച ഷഹാനയുടെ ജന്മദിനമായിരുന്നു. അന്നേദിവസം രാത്രി പതിനൊന്നര മണിയോടെ ഷഹാനയും സജാദും വഴക്കിടുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു.

തെളിവ് തേടി പോലീസ്

തുടർന്ന് ഇവരുടെ ഫ്ലാറ്റിൽ എത്തിയ അയൽവാസികൾ കണ്ടത് ഷഹാന സജാദിന്റെ മടിയിൽ കിടക്കുന്നതാണ്. ഇത് കണ്ടു സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പോലീസ് എത്തി ഷഹാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹാനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഷഹാനയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ലഹരി ഉപയോ​ഗത്തിന് തെളിവ്

പിന്നീട് ബന്ധുക്കളുടെ പരാതി പ്രകാരമാണ് സജാദിനെ കസ്റ്റഡിയിൽ എടുത്തത്. സജാദ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും സുഹൃത്തുക്കളായി വന്നു മദ്യപിക്കാറുണ്ടെന്നും ഷഹാന മുൻപ് മാതാപിതാക്കളെ ഫോണിൽ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നു എന്ന് ഷഹാനയുടെ പിതാവ് അൽത്താഫും ഉമ്മ ഉമൈബയും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ലഹരി മരുന്നിന്റെ അവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ച ഷഹനക്കു നദീം,ബിലാൽ എന്നീ രണ്ടു സഹോദരങ്ങളുമുണ്ട്. ഷഹാനയുടെ മൃതദേഹം ഇന്നലെ രാത്രി വൈകി ഖബറടക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്