ആപ്പ്ജില്ല

കോഴിക്കോട് പുതിയ ലോറി സ്റ്റാന്‍റ്, കോർപ്പറേഷന്‍റെ തീരുമാനങ്ങൾ ഇങ്ങനെ... വീഡിയോ കാണാം

സ്ഥലം ലഭ്യമായാല്‍ ക്രെഡിറ്റ് ഡെബിറ്റ് സൗകര്യം ഉള്ള എ ടി എം, ശൗച്യാലയങ്ങള്‍, കച്ചവടങ്ങള്‍, ഹോട്ടല്‍ എന്നീ സൗകര്യങ്ങളോടുകൂടിയ നല്ലൊരു പുതിയ ലോറി സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് നിര്‍മിക്കാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 5 Jun 2021, 5:14 pm

ഹൈലൈറ്റ്:

  • വര്‍ഷങ്ങളായി കോഴിക്കോട്ടെ പ്രധാന പ്രശ്നമായി തുടരുകയാണ് ലോറി സ്റ്റാന്‍ഡ്.
  • അത്യാവശ്യം ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ കോര്‍പറേഷന്‍ തേടുകയാണ്.
  • ഇപ്പോള്‍ ലോറി സ്റ്റാൻ്റ് ഉള്ള സ്ഥലത്തു വളരെ പരിമിതമായ എണ്ണം ലോറികള്‍ക്ക് മാത്രമേ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നുള്ളു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോഴിക്കോട്: വര്‍ഷങ്ങളായി കോഴിക്കോട്ടെ പ്രധാന പ്രശ്നമായി തുടരുകയാണ് ലോറി സ്റ്റാന്‍ഡ്. വലിയങ്ങാടി, പാളയം തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വരുന്ന ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാനും ലോഡിങ്ങിനും അൺലോ‍ഡിങ്ങിനും ഒന്നും നഗരത്തില്‍ മതിയായ സ്ഥല സൗകര്യമില്ല. മുന്‍പ് ലോറികള്‍ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു സൗത്ത് ബീച്ചിലെ സ്ഥലം സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി ഇല്ലാതായി പിന്നീട് ഇതുവരെ അകെ ഉള്ള ആശ്രയം കോട്ട മാര്‍ക്കറ്റിനു സമീപത്തെ ലോറി സ്റ്റാന്‍ഡ് മാത്രമാണ്. എന്നാല്‍ ഇവിടെ മതിയായ സൗകര്യവുമില്ല.
Also Read: സത്യൻ നീലിമ ശിൽപങ്ങളുടെ നിർമ്മിതിയിലാണ്; നാടിൻ്റെ കരുതലിനൊപ്പം അണിചേരാൻ, വീഡിയോ കാണാം

ഈ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ പുതിയ തീരുമാനങ്ങള്‍ എടുത്തത്. അത്യാവശ്യം ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ കോര്‍പറേഷന്‍ തേടുകയാണ്. സ്ഥലം ലഭ്യമായാല്‍ ക്രെഡിറ്റ് ഡെബിറ്റ് സൗകര്യം ഉള്ള എ ടി എം, ശൗച്യാലയങ്ങള്‍, കച്ചവടങ്ങള്‍, ഹോട്ടല്‍ എന്നീ സൗകര്യങ്ങളോടുകൂടിയ നല്ലൊരു പുതിയ ലോറി സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് നിര്‍മിക്കാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. നഗരത്തിലേക്ക് പകല്‍ സമയത്തും ഗതാഗത തടസ്സം ഇല്ലാതെ ചരക്കു നീക്കം നടത്താന്‍ ഈ തീരുമാനം കൊണ്ട് പരിഹാരമാവും എന്നാണ് കരുതുന്നത്.

Also Read: കാട്ടാനശല്യം രൂക്ഷം; ആനപ്പിണ്ടവുമായി ബിജെപി പ്രതിഷേധം, വീഡിയോ കാണാം

ഇപ്പോള്‍ ലോറി സ്റ്റാൻ്റ് ഉള്ള സ്ഥലത്തു വളരെ പരിമിതമായ എണ്ണം ലോറികള്‍ക്ക് മാത്രമേ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നുള്ളു. ബാക്കി വാഹനങ്ങള്‍ നഗരത്തിന്‍റെ പല ഭാഗത്തുമായി പാര്‍ക്ക് ചെയ്യുകയാണ്. ഇതിനാല്‍ പലര്‍ക്കും മടക്ക ഓര്‍ഡറുകള്‍ മതിയായ രീതിയില്‍ ലഭിക്കുന്നതും ഇല്ല. പുതിയ തീരുമാനം നഗരത്തിലെയും അത് കൂടാതെ നഗരത്തില്‍ വന്നു പോകുന്നതുമായ ലോറി ഉടമകള്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്