ആപ്പ്ജില്ല

അക്ഷരമാല മുതൽ എൻസൈക്ലോപീഡിയ വരെ.... തലയെടുപ്പോടെ പഴയ പുസ്തകങ്ങളുടെ വിപണി, വീഡിയോ കാണാം

വായിച്ച ശേഷം പുസ്തകങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടണമെന്നും ചിലർ ആഗ്രഹിക്കുന്നുണ്ട്. വലിയ വില കൊടുക്കാതെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങാം എന്നതാണ് സെക്കൻഡ് ഹാൻഡ് പുസ്തക വിപണിയുടെ ഏറ്റവും വലിയ പ്രത്യേകത

Lipi 19 Jun 2021, 5:55 pm

ഹൈലൈറ്റ്:

  • പോക്കറ്റ് കാലിയാകാതെ ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങാം
  • വായിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കും
  • വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭ്യമാകും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോഴിക്കോട്: വായനയുടെ പ്രാധാന്യവും മഹത്വവും ഓർമിപ്പിച്ച് ഇന്ന് നാടെങ്ങും വായനാദിനം ആചരിക്കുന്നു. വായന ശീലമാക്കിയവർക്ക് ഏറെ അനുഗ്രഹമാണ് സെക്കൻഡ് ഹാൻഡ് പുസ്തക വിപണി. പോക്കറ്റ് കാലിയാകാതെ ഇഷ്ടമുള്ള വായനാ വിഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഓൾഡ് ബുക്സ് വിപണി നമുക്കു മുന്നിൽ തുറന്നിടുന്നത്. വായന കഴിഞ്ഞ പുസ്തകങ്ങൾ വാങ്ങുകയും ആവശ്യക്കാരിലേക്ക് പുതുവായനയ്ക്കായി എത്തിക്കുകയും ചെയ്യുന്ന വലിയ ദൗത്യമാണ് ഇത്തരം കടകൾ ചെയ്യുന്നത്.
അക്ഷരമാല മുതൽ എൻസൈക്ലോപീഡിയ വരെ യൂസ്ഡ് ബുക്സ് കടകളിൽ ലഭ്യമാണ്. പത്തു ശതമാനം മുതൽ അറുപത് ശതമാനം വരെ വിലക്കിഴിവിലാണ് വിൽപന.
പത്തു രൂപ മുതൽ രണ്ടായിരം രൂപ വരെ വിലയുള്ള പുസ്തകങ്ങൾ മിക്ക ഓൾഡ് ബുക്സ് കടകളിലുമുണ്ട് . സാമ്പത്തിക ലാഭം മാത്രമല്ല, ശേഖരത്തിലെ വൈവിധ്യവും വായനക്കാരെ ഇത്തരം കടകളിലേക്കെത്തിക്കുന്നു. ഏതു കാലത്തെയും ആഴ്ചപ്പതിപ്പുകൾ, മാസികകൾ, രചനാ പുസ്തകങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭിക്കും. നോവലുകൾ , കഥാ-കവിതാ സമാഹാരങ്ങൾ, എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുമെന്ന് കോഴിക്കോട് ഐഡിയൽ ബുക്സിലെ ജീവനക്കാരൻ നിസാം സമയം മലയാളത്തോടു പറഞ്ഞു.

നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു; പ്രതിഷേധവുമായി ഗവണ്‍മെന്‍റ് കരാറുകാര്‍, വീഡിയോ കാണാം

ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും വാങ്ങാനും വിൽക്കാനുമായി സ്കൂൾ, കോളേജ് വിദ്യാർഥികൾ നിരവധിയെത്താറുണ്ട്. നഴ്സറി ക്ലാസ് മുതൽ പ്രഫഷണൽ കോഴ്സ് വരെ പഠിക്കുന്നവർക്കുള്ള പുസ്തകങ്ങൾ ലഭ്യമാണ്. പ്രശസ്ത എഴുത്തുകാരും അധ്യാപകരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ സെക്കൻഡ്സ് പുസ്തകങ്ങൾ തേടിയെത്താറുണ്ടെന്നും വർഷങ്ങളായി ഈ രംഗത്തു പ്രവർത്തിക്കുന്ന നിസാം കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം വായന മരിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ് ഓൾഡ് ബുക്സ് വിപണി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്