ആപ്പ്ജില്ല

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ബന്ധിച്ചിരുന്നത് ബലക്കുറവുള്ള കയർ കൊണ്ട്, കെഎസ്‌ബിക്കെതിരെ നാട്ടുകാർ

ബേപ്പൂര്‍ നടുവട്ടത്ത് ഉപയോഗശൂന്യമായ വൈദ്യുതിപോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് പൊട്ടിവീണ് ബൈക്ക് യാത്രികനായ ബേപ്പൂർ സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം നടന്നത്.

Edited byNilin Mathews | Lipi 23 Jun 2022, 8:40 pm

ഹൈലൈറ്റ്:

  • ബൈക്കിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അര്‍ജുന്‍
  • പരിക്കേറ്റയുടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
  • കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോഴിക്കോട്(Kozhikode): ബേപ്പൂര്‍ നടുവട്ടത്ത് ഉപയോഗശൂന്യമായ വൈദ്യുതിപോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് പൊട്ടിവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബൈക്കിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അര്‍ജുന്‍. പരിക്കേറ്റയുടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനു കാരണം കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോസ്റ്റ് മാറ്റുന്ന ജോലി നടക്കുമ്പോള്‍ അധികൃതര്‍ മതിയായ ജാഗ്രത പാലിച്ചില്ലെന്നാണ് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാത്തതാണ് അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. രാവിലെയാണ് കെഎസ്ഇബിയുടെ ജോലി ആരംഭിച്ചത്. ബലക്കുറവുള്ള കയര്‍ ഉപയോഗിച്ചാണ് പോസ്റ്റ് ബന്ധിച്ചിരുന്നതെന്നും ഇവര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കോഴിക്കോട് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു

അതെ സമയം, മരണമടഞ്ഞ അർജുന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. സംഭവം കെഎസ്ഇബി ചെയർമാൻ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ഇബി ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മതിയായ സുരക്ഷാസംവിധാനം ഇല്ലാതെയാണ് പോസ്റ്റ് മാറ്റാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇത് തങ്ങളുടെ വീഴ്ചയല്ലെന്നും കരാറുകാരന്‍റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പറഞ്ഞു.കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് മാറ്റിയതെന്നും ഷാജി സുധാകരൻ പറഞ്ഞു. കെഎസ്ഇബിയുടെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സ്ഥലം സന്ദര്‍ശിച്ചു, സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്