ആപ്പ്ജില്ല

കല്ലാച്ചിയിൽ മിഠായി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 8 പേർ ചികിത്സയിൽ, വീഡിയോ

കോഴിക്കോട് കല്ലാച്ചിയിൽ മിഠായി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലാച്ചി ഗവ. യുപി സ്കൂളിലെ എട്ടു വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

guest Radhakrishnan | Lipi 14 Jun 2022, 1:14 am

ഹൈലൈറ്റ്:

  • വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.
  • മിഠായി കഴിച്ച 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
  • കോഴിക്കോട് കല്ലാച്ചിയിലാണ് സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
നാദാപുരം (Kozhikode): കല്ലാച്ചിയിൽ മിഠായി കഴിച്ച എട്ട് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലാച്ചി ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് വിദ്യാർഥികൾ സ്കൂൾ പരിസരത്തെയും മറ്റും കടകളിൽ നിന്ന് മിഠായി വാങ്ങി കഴിച്ചത്. സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് ഛർദിലും പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ അധ്യാപകർ വിദ്യാർഥികളെ നാദാപുരം ഗവ. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
റഫ്നാസ് ആക്രമിച്ചപ്പോൾ നഈമക്ക് രക്ഷകരായെത്തിയത് 4 യുവാക്കൾ

തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന പോപ്പ് സ്റ്റിക്ക് എന്ന പേരിലുള്ള അതിമധുരമുള്ള, വർണക്കവറിൽ വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള രണ്ട് രൂപയുടെ പ്ലാസ്റ്റിക് പൈപ്പിൽ നിറച്ച മിഠായിയാണ് വിദ്യാർഥികൾ കഴിച്ചത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ കടകളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികളും ഭക്ഷ്യവസ്തുക്കളും പിടികൂടി.

വീടിന് സമീപത്ത് വെച്ച് വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് കസ്റ്റഡിയിൽ

പയന്തോംഗിലെ ട്വൻ്റി ട്വൻ്റി കടയിലും എംഎം സ്റ്റോറിലും നടത്തിയ പരിശോധയിലാണ് ഇത്തരം ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. സ്കൂൾ പരിസരത്ത് ഗുണനിലവാരമില്ലാത്തതും മറ്റുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നതായി നാദാപുരം പോലീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Kozhikode News, Kallachi Food Poison, Food Poison in Kozhikode
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്