ആപ്പ്ജില്ല

വടകരയില്‍ 2 സംഘങ്ങള്‍ ഏറ്റുമുട്ടി; 3 പേര്‍ക്ക് കുത്തേറ്റു

കഴിഞ്ഞ ദിവസം പോലീസിന്‍റെ പിടിയിൽ നിന്ന് കഞ്ചാവ് വിൽപന സംഘം രക്ഷപ്പെട്ടിരുന്നു. അവരുമായി ഇന്നലെ നടന്ന സംഘർഷത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

Lipi 22 Aug 2020, 2:14 pm
കോഴിക്കോട്: വടകരയില്‍ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. നഗരസഭാ പാര്‍ക്ക് റോഡില്‍ നിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കുള്ള ക്രോസ് റോഡില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഘര്‍ഷം. ലഹരിവില്‍പനക്കാര്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Samayam Malayalam സംഘർഷത്തിൽ 3 പേർക്ക് കുത്തേറ്റു
സംഘർഷത്തിൽ 3 പേർക്ക് കുത്തേറ്റു


Also Read: എം80 മൂസ ഇനി ശരിക്കും മീന്‍വില്‍ക്കും...

തോടന്നൂരില്‍ താമസക്കാരനായ വടകര താഴേ അങ്ങാടി സ്വദേശി സലാഹുദ്ദീന്‍, പുതുപ്പണം കോട്ടക്കടവ് സ്വദേശി ഷാജഹാന്‍, വില്ല്യാപ്പള്ളി സ്വദേശി സവാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ സലാഹുദ്ദീന്റെ പരിക്ക് ഗുരുതരമാണ്. നെഞ്ചിലും നട്ടെല്ലിലുമാണ് പരിക്ക്. ഇയാളും ഷാജഹാനും ഒരേ സംഘത്തിലുള്ളവരാണ്. എതിര്‍സംഘത്തില്‍പ്പെട്ട സവാദിനൊപ്പം വില്യാപ്പള്ളി സ്വദേശിയായ മറ്റൊരാളും സംഘര്‍ഷസമയത്തുണ്ടായിരുന്നു.

Also Read: നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാത്ത സംഭവം: മാതാവിന് തടവും പിഴയും!

ഇയാള്‍ ഓടി രക്ഷപ്പെട്ടു. സലാഹുദ്ദീനും ഷാജഹാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സവാദിനെ വടകര ജില്ലാ ആശുപത്രിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം. സലാഹുദ്ദീനെ കുത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വടകരയില്‍ എത്തിയ ഒരു സംഘം നേരിയ വ്യത്യാസത്തില്‍ പോലീസിന്റെ വലയില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. ഈ സംഭവവുമായി ഇന്നലെത്തെ കത്തിക്കുത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്