Please enable javascript.Thuneri Child Memory Power Record,ശ്രീഹാൻ പറയും 1000 വാക്കുകള്‍! അത്ഭുതപ്പെടുത്തും ഈ രണ്ടര വയസുകാരൻ്റെ ഓര്‍മ്മശക്തി, വീഡിയോ കാണാം - thuneri native two year old sreehan dev bags several records for his memory power - Samayam Malayalam

ശ്രീഹാൻ പറയും 1000 വാക്കുകള്‍! അത്ഭുതപ്പെടുത്തും ഈ രണ്ടര വയസുകാരൻ്റെ ഓര്‍മ്മശക്തി, വീഡിയോ കാണാം

Lipi 18 Jul 2021, 6:09 pm
Subscribe

ഓര്‍മ്മശക്തി കൊണ്ട് നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുയാണ് കോഴിക്കോട് തൂണേരി സ്വദേശിയായ ശ്രീഹാൻ ദേവ്. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടത്തിനായി തയ്യാറെടുക്കുകയാണ് ഈ രണ്ടര വയസുകാരൻ.

ഹൈലൈറ്റ്:

  • ഓര്‍മ്മശക്തിയില്‍ അത്ഭുതപ്പെടുത്തി രണ്ടര വയസുകാരന്‍.
  • വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനായി ശ്രമം.
  • തൂണേരി സ്വദേശികളുടെ മകനാണ് ശ്രീഹാൻ ദേവ്.
നാദാപുരം: ഓര്‍മ്മശക്തിയില്‍ രണ്ടര വയസുകാരന്‍ അന്താരാഷ്ട്ര പുരസ്‌കാരത്തിൻ്റെ നിറവില്‍. ഖത്തറില്‍ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരി താഴെക്കുനിയില്‍ അജേഷിന്റെയും നടുവണ്ണൂര്‍ കാവുന്തറയിലെ ഐ പി മനീജയുടെയും മകനാണ് രണ്ടര വയസുള്ള ശ്രീഹാന്‍ ദേവ്. ചെറുപ്രായത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീഹാന്‍ ഇപ്പോള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടത്തിലേക്ക് തയാറെടുത്തു കൊണ്ടിരിക്കുകയാണ്.
ട്രെയിന്‍ സംവിധാനം പുനഃസ്ഥാപിച്ചു, പക്ഷേ... സീസണ്‍ ടിക്കറ്റുകാർക്ക് കഷ്ടപ്പാട് തന്നെ! വീഡിയോ കാണാം

ആദ്യത്തെ കണ്‍മണിയായതു കൊണ്ട് തന്നെ അമ്മ മനീജ മകൻ്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി. അവനെയും എടുത്ത് പ്രകൃതിയിലേക്കിറങ്ങി, പൂക്കളും പൂമ്പാറ്റയും പക്ഷികളുമുള്ള മനോഹര ലോകം കാണിച്ചു കൊടുത്തു. പേരു പറഞ്ഞ് ഓരോന്നും പരിചയപ്പെടുത്തി. അമ്മയെ അത്ഭുതപ്പെടുത്തി കൊണ്ട് ജനിച്ച് എട്ടാം മാസത്തില്‍ ശ്രീഹാന്‍ പ്രതികരിച്ചു. ആരും പഠിപ്പിക്കാതെ വാക്കുകളും വസ്തുക്കളും അവന്‍ തൊട്ടുകാണിച്ചു. രണ്ട് വയസും മൂന്നു മാസവും ഉള്ളപ്പോള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് അര്‍ഹനായി. രണ്ടു വയസും അഞ്ചു മാസവുമായപ്പോള്‍ കലാം വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കി. പിന്നീട് ഇൻ്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സൂപ്പര്‍ ടാലൻ്റഡ് കിഡായി തെരഞ്ഞെടുത്തു. മെമ്മറി പവര്‍ കാറ്റഗറിയിലാണ് ബഹുമതി ലഭിച്ചത്.

ധനസഹായ അപേക്ഷയുമായി ജനങ്ങള്‍ വലയുന്നു, വീഡിയോ കാണാം

തലസ്ഥാനങ്ങള്‍, 22 പ്രശസ്ത വ്യക്തികള്‍, 16 പക്ഷികള്‍, ഇംഗ്ലിഷ് അക്ഷരമാല ക്രമത്തില്‍ 50 വാക്കുകള്‍, മനുഷ്യശരീരത്തിലെ 18 അവയവങ്ങള്‍, 21 ലോഗോകള്‍, സൗരയൂഥത്തിലെ ഗ്രഹങ്ങള്‍, ഇംഗ്ലിഷില്‍ 14 ആക്ഷന്‍ വേഡ്‌സ്, 21 പച്ചക്കറി, 26 വാഹനങ്ങള്‍, 15 പഴവര്‍ഗങ്ങള്‍, 12 പ്രാണികള്‍ എന്നിവ തിരിച്ചറിഞ്ഞു പറയാന്‍ ശ്രീഹാന് കഴിയും. ഇംഗ്ലീഷില്‍ വാചകങ്ങളാക്കി സംസാരിക്കാനും നമ്മള്‍ ചോദിക്കുന്നതിനു മറുപടി നല്‍കാനും ഇപ്പോള്‍ ശ്രീഹാന് കഴിയുന്നുണ്ട്. ആയിരത്തോളം വാക്കുകള്‍ മലയാളത്തില്‍ പറയും. ഏതു വസ്തുക്കള്‍ കാണിച്ചു കൊടുത്താലും അതിൻ്റെ ഇംഗിഷ് പറയും. രണ്ടു വയസായപ്പോള്‍ നന്നായി സംസാരിച്ചു തുടങ്ങി. വസ്തുക്കളൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അവയുടെ പേരുകള്‍ ഇംഗ്ലിഷില്‍ പറഞ്ഞുകൊടുക്കുമായിരുന്നു ഒറ്റത്തവണ പറഞ്ഞുകൊടുത്താല്‍ തന്നെ ഒരുവാക്ക് പോലും തെറ്റിക്കാതെ തിരിച്ചു പറഞ്ഞുതരും.

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: 2 പേർ കൂടി പിടിയിൽ, ഇതുവരെ അറസ്റ്റിലായത് 23 പേർ

ശ്രീഹാന്റെ ഈ കഴിവ് മനസ്സിലായപ്പോഴാണ് വിഡിയോ ഷൂട്ട് ചെയ്തു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് അയച്ചു കൊടുത്തത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശ്രീഹാന് റെക്കോര്‍ഡ് ലഭിച്ചു. ഇപ്പോള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് തയാറെടുത്തു കൊണ്ടിരിക്കുകയാണ്. അതിനായി 900 വാക്കുകള്‍ പഠിക്കേണ്ടതുണ്ട്. 30 കാറ്റഗറിയിലായി അതില്‍ കൂടുതല്‍ വാക്കുകള്‍ പറയും. ശ്രീഹാന് വസ്തുക്കളെ കുറിച്ച് പറഞ്ഞ് കൊടുക്കാനും പറയിപ്പിക്കാനും അമ്മ മനീജയോടൊപ്പം വലിയമ്മ ഷൈലജയും ഇളയമ്മ അശ്വതിയുമുണ്ട്.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ