ആപ്പ്ജില്ല

സ്വര്‍ണ്ണക്കടത്ത് കേസ് ആരോപണം മാത്രം... തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലം, സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ടിപി രാമകൃഷ്ണന്‍

സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണോഭക്താകളാക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഇന്നുണ്ടാവില്ലെന്നും ടിപി പറഞ്ഞു. ജനക്ഷേമ പ്രവർത്തന മികവിനുള്ള ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈ സർക്കാർ നേടി.

Lipi 8 Dec 2020, 3:51 pm
കോഴിക്കോട്: ഈ തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായി മാറുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ കണ്ട ഉയർന്ന പോളിംഗ് അതിനു വലിയ തെളിവ് ആണ്. അരിയില്ലാത്ത ഒരു വീടു പോലും ഇന്ന് സംസ്ഥാനത്തില്ല. സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണോഭക്താകളാക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഇന്നുണ്ടാവില്ലെന്നും ടിപി പറഞ്ഞു. ജനക്ഷേമ പ്രവർത്തന മികവിനുള്ള ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈ സർക്കാർ നേടി.
Samayam Malayalam TP Ramakrishnan


Also Read: വേളൂക്കരയില്‍ അങ്കം കടുക്കും; വികസന മുരടിപ്പെന്ന് യുഡിഎഫ്, ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്, സാന്നിധ്യമുറപ്പിക്കാന്‍ ബിജെപിയും

അതേസമയം, സർക്കാരിൻ്റെ നേട്ടങ്ങളെ വിവാദങ്ങളിലൂടെ തകർക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. എന്നാൽ ആരെന്ത് പറഞ്ഞാലും സർക്കാറിൻ്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ല.
സ്വ‍ർണക്കടത്ത് കേസിൽ ആരോപണങ്ങൾ ആരോപണങ്ങൾ മാത്രമായി നിലനിൽക്കുന്നു. ആരോപണം ഉന്നയിക്കുന്നവർക്ക് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനെ എതിർക്കാൻ യുഡിഎഫ് - ബിജെപി - ജമ അത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നുണ്ട്.

Also Read: ഒരു കാറ്റടിച്ചാല്‍ വീട് നിലംപൊത്തും; അധികാരികളുടെ കനിവ് കാത്ത് രാജനും കുടുംബവും

ആവർക്കെതിരായ ജനവിധിയാവും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫിൻ്റെ അടിത്തറ വിപുലമാണ്. എൽജെഡി, ജോസ് വിഭാഗം എന്നിവ എത്തിയത് മുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന നിലപാടുകൾ ഉണ്ടാവില്ല. ഇപ്പോൾ പദ്ധതിക്ക് വേണ്ടിയുള്ള സ‍ർവ്വേ മാത്രമാണ് നടക്കുന്നത്. അതിനു ശേഷം ജനതാൽപര്യം പരിഗണിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്