ആപ്പ്ജില്ല

ഉത്സവത്തിനിടെ സംഘർഷം, പോലീസുകാർക്ക് മർദ്ദനമേറ്റു, ജീപ്പ് തകർത്തു; രണ്ട് പേർ കസ്റ്റഡിയിൽ

ഉത്സവത്തിനിടെ ക്ഷേത്ര പരിസരത്ത് ഉത്സവ കമ്മറ്റി ഭാരവാഹികളുമായി വാക്കേറ്റവും സംഘർഷവും നടക്കുന്നതിനിടയില്‍ നിയന്ത്രിക്കാൻ എത്തിയ നാദാപുരം കൺട്രോൾ റൂം എസ്.ഐയ്ക്കും സംഘത്തിന് നേരെയാണ് ആദ്യം അക്രമം ഉണ്ടായത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 18 Jan 2023, 2:06 pm
നാദാപുരം: കല്ലാച്ചിയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പോലീസ് വാഹനം തകർത്തു. എസ്. ഐ. ഉൾപ്പെടെ പോലീസുകാർക്ക് മർദ്ദനം. രണ്ട് പേർ കസ്റ്റഡിയിൽ. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം അരങ്ങേറിയത്.
Samayam Malayalam Police


Also Read: രോഗിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറില്ല, സുരക്ഷ ജീവനക്കാരന് മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

ഉത്സവത്തിനിടെ ക്ഷേത്ര പരിസരത്ത് ഉത്സവ കമ്മറ്റി ഭാരവാഹികളുമായി വാക്കേറ്റവും സംഘർഷവും നടക്കുന്നതിനിടയില്‍ നിയന്ത്രിക്കാൻ എത്തിയ നാദാപുരം കൺട്രോൾ റൂം എസ്.ഐയ്ക്കും സംഘത്തിന് നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. എസ്. ഐ. ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് മർദ്ദനമേറ്റു.
സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരാണ് പോലീസിന് നേരെ അക്രമം നടത്തിയത്. കൺട്രോൾ റൂം എസ്. ഐ യ്ക്കും പോലീസുകാർക്കും നേരെ അക്രമം നടന്നതറിഞ്ഞ് നാദാപുരം സി. ഐ. ഇ.വി. ഫയിസ് അലിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അക്രമം നടത്തിയ കല്ലാച്ചി സ്വദേശികളായ ഷിജിൽ, മഹേഷ് എന്നിവരെ ബലമായി പിടികൂടി പോലീസ് വാഹനത്തിൽ കയറ്റി. ഇതിനിടയിലാണ് പോലീസ് ജീപ്പിന്‍റെ ഗ്ലാസ് പ്രതികൾ ചവിട്ടി തകർത്തത്. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലും പ്രതികൾ അക്രമം കാണിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പോലിസുകാർ നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സ തേടി.

Also Read: മോഷണക്കുറ്റത്തിന് ഒമ്പതു പേര്‍ക്ക് ചാട്ടയടി; നാലു പേരുടെ കൈ വെട്ടി താലിബാ

പോലീസുകാരെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തിയതിനും
പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസ് എടുത്തതായി
പോലീസ് പറഞ്ഞു. ഇതിനിടെ സംഘർഷമുണ്ടാക്കിയ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയെന്നും ഇയാൾക്കെതിരെ പോലീസ് നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ആലപ്പുഴ: പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കൂടുതല്‍ സോളാര്‍, ജല വൈദ്യുത പദ്ധതികള്‍ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ ചെങ്ങന്നൂര്‍ വൈദ്യുതി ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയും അതുവഴി അധിക പണത്തിനു വൈദ്യുതി വാങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി പ്രവാഹം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയും.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്