ആപ്പ്ജില്ല

'ചവിട്ടിപ്പൊങ്ങലി'ൽ എട്ടടി ഉയരത്തിൽ കുതിച്ച് അനന്തു! 11-ാം അടവിൽ ഇടംപിടിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ... ഇനി ലക്ഷ്യം ഗിന്നസ്

എട്ടടി ഉയരത്തിൽ ചാടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് വടകര സ്വദേശി വി കെ അനന്തു. കളരിപ്പയറ്റിലെ ചവിട്ടിപ്പൊങ്ങൽ എന്ന അഭ്യാസത്തിലൂടെയാണ് എട്ടടി ഉയരത്തിലേക്ക് അനന്തു കുതിച്ചത്.

Lipi 9 Oct 2020, 7:24 am
കോഴിക്കോട്: കളരിപ്പയറ്റിൽ എട്ടടി ഉയരത്തിൽ ചാടി വിസ്മയം തീർക്കുകയാണ് വടകര സ്വദേശി വി കെ അനന്തു. 7.8 അടിയായിരുന്ന മുൻ റെക്കോഡ് തകർത്ത് അനന്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ്.

Also Read: കാമുകന്‍റെ അടുത്തെത്താന്‍ സഹായം ചോദിച്ചു, സഹായം വാഗ്ദാനം ചെയ്ത സുഹൃത്തുക്കളില്‍ നിന്ന് 13കാരി നേരിട്ടത് ക്രൂര പീഡനം, സംഭവം കോഴിക്കോട്!

കളരിപ്പയറ്റിലെ പതിനൊന്നാം അടവായ ചവിട്ടിപ്പൊങ്ങലിലാണ് അനന്തു എട്ടടിയിലേക്കെത്തിയത്. വർഷങ്ങളായി കളരി അഭ്യസിക്കുന്ന അനന്തു, തറയിൽ നിന്ന് ഉയർന്ന് ചാടി നടത്തുന്ന അഭ്യാസം കളരിപ്പയറ്റിലെ ചാരുതയാർന്ന കാഴ്ചയാണ്. നല്ല മെയ് വഴക്കം തന്നെയാണ് അനന്തുവിന് ഇത്ര ഉയരത്തിൽ ചാടാൻ സഹായിച്ചത്. നിലത്ത് നിന്ന് ഉയർന്ന് എട്ടടി ഉയരത്തിൽ തൂക്കിയിട്ട മൺപാത്രം കാല് കൊണ്ട് തട്ടിയാണ് റെക്കോർഡിലെത്തിയത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും അനന്തുവിൻ്റെ ഈ പ്രകടനത്തിന് ഗ്രാൻ്റ് മാസ്റ്റർ പദവി ലഭിച്ചിട്ടുണ്ട്.

Also Read: കർഷകരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കാട്ടുപന്നികൾ... ലോക് ഡൗൺ കാലത്ത് കൂടുതൽ പ്രതിസന്ധിയൽ കർഷകർ

വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അനന്തു പുതുപ്പണം കെ പി ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ മുഹമ്മദ് ഗുരുക്കളുടെ ശിഷ്യനാണ്. ഈയിനത്തിലെ ഗിന്നസ് റെക്കോർഡായ 8. 7 അടിയാണ് അനന്തുവിൻ്റെ അടുത്ത ലക്ഷ്യം. ദേശീയ സംസ്ഥാന കളരി മത്സരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വാൾ കൊണ്ടുള്ള പ്രകടനത്തിലും ഉറുമിപ്പയറ്റിലും അനന്തു പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്