Please enable javascript.Edacheri Student Death,പാറക്കുളത്തിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു - video report on boy drowned death at edacheri - Samayam Malayalam

പാറക്കുളത്തിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Samayam Malayalam 7 Feb 2022, 11:57 pm
Embed
എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കച്ചേരിയിൽ പാറക്കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. കച്ചേരി സ്വദേശി കുറുമാഞ്ഞി കിഴക്കയിൽ സന്തോഷ്-സുനിത ദമ്പതികളുടെ മകൻ അദ്വൈത് (14) ആണ് മരിച്ചത്. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അദ്വൈത്.തിങ്കളാഴ്ച്ച വൈകുന്നേരം നാലര മണിയോടെയാണ് ആറ് പേരടങ്ങുന്ന കൂട്ടുകാരായ വിദ്യാർഥികൾ പാറക്കുളത്തിൽ എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഖനനം നടത്തി ഉപേക്ഷിച്ച ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. പാറമടയിലെ ആഴമേറിയ കുളത്തിൽ ആറംഗ സംഘത്തിലെ കൃഷ്ണജിത്ത് വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്ന അദ്വൈത് ഇറങ്ങിയെങ്കിലും വിദ്യാർഥി മുങ്ങിപോകുകയായിരുന്നു. കരച്ചിൽ കേട്ട് സ്ഥലത്ത് ആട് മേക്കാനെത്തിയ പ്രദേശവാസിയായ ബാബു കൃഷ്ണജിത്തിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇതിനിടെയാണ് കൂടെ ഉണ്ടായിരുന്നവർ ഒരു കുട്ടി കൂടി കുളത്തിൽ അകപ്പെട്ടതായി നാട്ടുകാരോട് പറഞ്ഞത്.