ആപ്പ്ജില്ല

കർഷകരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കാട്ടുപന്നികൾ... ലോക് ഡൗൺ കാലത്ത് കൂടുതൽ പ്രതിസന്ധിയൽ കർഷകർ

വളയം പഞ്ചായത്തിലെ ചുഴലി, കല്ലു നിര, മുതുകുറ്റി തുടങ്ങി എല്ലാ പ്രദേശത്തും കാട്ടുപന്നികൾ കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ്. നാട്ടുമ്പുറങ്ങളിലാണ് പ്രധാനമായും ഇവിടെ കാട്ടുപന്നിക്കൂടമിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

| Edited by Samayam Desk | Lipi 3 Oct 2020, 9:57 pm
കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്ത കാർഷിക വിളവുകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുന്നത് പതിവായതിൻ്റെ നിരാശയിലാണ് വളയത്തെ കർഷകർ. കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ സർക്കാറിൻ്റെ ഇടപെടൽ കാത്തിരിക്കുകയാണിവർ. ലോക് ഡൗൺ കാലത്ത് മാർച്ച് മുതൽ വീടിന് ചുറ്റുമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കപ്പള്ളി താഴെ കുനി വിനോദൻ കൃഷി ചെയ്തത്.

Also Read: പാലാരിവട്ടം പാലം പണിതവര്‍ ഇനി കൈ വെക്കുന്നത് കണ്ണിമേറ ചന്തയിൽ, പ്രതിഷേധം കൊഴുക്കുന്നു... കൈയ്യൊഴിഞ്ഞ് സര്‍ക്കാരും!!

ചേമ്പ്, ചേന, ഇഞ്ചി, കരനെൽ കൃഷി കൊണ്ട് കൊവിഡ് കാലത്ത് കുടുംബത്തിന് താങ്ങാവുമെന്ന് ഇദ്ദേഹം സ്വപ്നം കണ്ടു. ചേനയും ചേമ്പുമെല്ലാം വളർന്നതോടെ അയൽ പ്രദേശങ്ങളിൽ നിന്നും കാട്ടുപന്നിക്കുട്ടമെത്തി തുടങ്ങി. കരനെൽ കൃഷി ഏതാണ്ട് പൂർണമായും ചവിട്ടി നശിപ്പിച്ചു. ചേമ്പ്, ഇഞ്ചി കൃഷിയും പേരിന് മാത്രമാണ് ശേഷിച്ചത്. ചേന വളർന്നതോടെ ഇപ്പോൾ അവയും നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

Also Read: മതം ചേര്‍ക്കരുത്... ജാതി സര്‍ട്ടിഫിക്കറ്റ് വേണം, പറ്റില്ലെന്ന് തഹസില്‍ദാര്‍! പത്തനംതിട്ടയില്‍ ഒരു കുടുംബം നടത്തിയ സമരം ശ്രദ്ധേയമാകുന്നു

വളയം പഞ്ചായത്തിലെ ചുഴലി, കല്ലു നിര, മുതുകുറ്റി തുടങ്ങി എല്ലാ പ്രദേശത്തും കാട്ടുപന്നികൾ കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ്. നാട്ടുമ്പുറങ്ങളിലാണ് പ്രധാനമായും ഇവിടെ കാട്ടുപന്നിക്കൂടമിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. വനപ്രദേശത്ത് നിന്നും ഏറെ അകലമുള്ളയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ അതിക്രമം വിനോദനെപ്പോലെയുള്ള കർഷകർക്ക് ദുരിതം വിതയ്ക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്