ആപ്പ്ജില്ല

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറത്ത് വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ പളളിശ്ശേരി തോട്ടിലാണ് സംഭവം. കാളികാവ് സ്വദേശിയായ സഹദ് റാഷി ആണ് മരിച്ചത്. 18 വയസായിരുന്നു.

Lipi 9 Aug 2020, 8:48 pm
മലപ്പുറം: മലപ്പുറം കാളികാവ് പളളിശ്ശേരി തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.
Samayam Malayalam സഹദ് റാഷി

ഓട്ടോ ഡ്രൈവറായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സഹദ് റാഷി (18) ആണ് മരിച്ചത്. വീടിനു സമീപത്തു തന്നെയാണ് സംഭവം. തോട്ടിൽ ശക്തമായ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Also Read: കരിപ്പൂർ വിമാനാപകടം: ചികിത്സയിലുള്ളത് 115 പേർ, 14 പേരുടെ നില ഗുരുതരം, 57 പേർ വീടുകളിലേക്ക് മടങ്ങി

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപവാസികൾ കുട്ടിയെ തോട്ടിൽ നിന്ന് മുങ്ങിയെടുത്ത് ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ലങ്കോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് സഹദ് റാഷി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും തുടർന്ന് ഖബറടക്കയും ചെയ്യും.

Also Read: ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഒളവട്ടൂര്‍ സ്വദേശിയായ 71കാരന്‍

Also Read: കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിന് പോലീസിന്റെ 30 അംഗസംഘം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്