ആപ്പ്ജില്ല

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൂക്കോട്ടൂര്‍ സ്വദേശിയായ 47കാരന്‍

ഓഗസ്റ്റ് 7-ാം തീയതിയാണ് മരിച്ച ഇല്യാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തെ പ്രമേഹം അലട്ടിയിരുന്നു.

| Edited by Samayam Desk | Lipi 17 Aug 2020, 2:18 pm
മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസാണ് മരിച്ചത്. 47 വയസായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. പ്രമേഹ രോഗിയായിരുന്ന ഇല്യാസിനെ ഓഗസ്റ്റ് ഏഴിനാണ് ചുമയും പനിയും ശ്വാസംമുട്ടുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
Samayam Malayalam ഇല്യാസ്‌
ഇല്യാസ്‌


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. അമിത വണ്ണമുണ്ടായിരുന്ന രോഗിക്ക് ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.

Also Read: കരിപ്പൂര്‍ വിമാന അപകടത്തിൽപെട്ടവര്‍ക്ക് രക്തം നൽകാൻ തയ്യാറായ പത്തുവയസ്സുകാരി സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്‌ഷൻ റംഡസവിർ എന്നിവ നൽകി. ഓഗസ്റ്റ് 17ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായതോടെ ഇൻവേസിവ് വെന്റിലേഷൻ ആരംഭിച്ചു. എന്നാല്‍ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്