ആപ്പ്ജില്ല

കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ ഹംസകോയ ആണ് മരിച്ചത്. 54 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം.

Lipi 14 Sept 2020, 12:52 am
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി സ്വദേശി കൊവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു. പരപ്പനങ്ങാടി അങ്ങാടി സ്വദേശി ചുക്കന്‍ ഹംസകോയ (54) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം.
Samayam Malayalam Malappuram Man Covid Death
മരിച്ച ഹംസകോയ (54)


Also Read: കവളപ്പാറയില്‍ ഒരാഴ്ചയ്ക്കകം 32 കുടുംബങ്ങള്‍ക്ക് ഭൂമി

25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ജിദ്ദ കന്ദ്ര ഡിസ്ട്രിക്ടില്‍ ബൈത്തുല്‍ നഗം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മു, ഭാര്യ: സുല്‍ഫത്ത്. മക്കള്‍: അനസ്, അനീസ്, രഹ്നാസ്, അസീല്‍. റിംനാസ്. സഹോദരങ്ങള്‍: അലവികുട്ടി, ചെറിയാവ, അബ്ബാസ്, മുനീര്‍, ഖദീജ, സഫിയ, നഫീസ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മൃതദേഹം മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Also Read: മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം 2800 കടന്നു; ഇന്ന് 378 പേര്‍ക്ക് വൈറസ് ബാധ

Also Read: കരിപ്പൂരിൽ നിന്ന് കൂടുതൽ പ്രതിദിന സർവീസുകൾ; ഇനി ഈ മൂന്നിടങ്ങളിലേക്ക് ദിവസവും യാത്ര ചെയ്യാം, സമയക്രമം ഇങ്ങനെ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്