ആപ്പ്ജില്ല

കോട്ടക്കലില്‍ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍; ദൃശ്യങ്ങള്‍ പകര്‍ത്തി 5 ലക്ഷം തട്ടാന്‍ ശ്രമം

മലപ്പുറത്ത് ഹണിട്രാപ്പ് തട്ടിപ്പ് സംഘം പിടിയില്‍. ഒരു യുവതിയടക്കം എഴുപേരാണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Lipi 19 Jan 2022, 10:27 pm

ഹൈലൈറ്റ്:

  • മലപ്പുറത്ത് ഹണിട്രാപ്പ് സംഘം പിടിയില്‍
  • ഒരു യുവതിയടക്കം 7 പേര്‍ പിടിയില്‍
  • അറസ്റ്റ് മലപ്പുറം സ്വദേശിയുടെ പരാതിയില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

മലപ്പുറം(malappuram): കോട്ടക്കലിൽ ഹണിട്രാപ്പ് കേസിൽ ഒരു യുവതിയടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബി.പി അങ്ങാടി സ്വദേശി ഹസീം,കൊണ്ടോട്ടി സ്വദേശിക്കളായ റഷീദ്, നിസാമുദീൻ, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക് നസ്രുദീൻ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് സംഘം ഹണിട്രാപ്പ് കെണിയിൽ പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്.
Also Read: പഴക്കച്ചവടം നഷ്ടം, പിന്നാലെ വീഡിയോ കണ്ട് മോഷണത്തിനിറങ്ങി; ജനൽകമ്പി മുറിച്ച് കവർച്ച നടത്തിയത് 3 വീടുകളിൽ!

സംഭവത്തിൽ യുവാവിന്റെ പരാതിയെ തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴംഗ ഹണിട്രാപ്പ് സംഘം പിടിയിലായത്. ഒന്നാം പ്രതിയായായ യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച ശേഷം ഫോണിൽ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുകയായിരുന്നു. ശേഷം ഈ മാസം 12 ന് പരാതിക്കാരനായ യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടയിൽ നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു.

ആവേശമായി ഉത്തരമേഖലാ ജലോത്സവം; വാശിയേറിയ പോരാട്ടത്തിൽ മൈത്രി വെട്ടുപാറ ജേതാക്കൾ, വീഡിയോ കാണാം

യുവാവിൻറെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സംഘം 5 ലക്ഷം രൂപ തട്ടാൻ ശ്രമം നടത്തിയത്. ഇതേ തുടര്‍ന്നാണ് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കൂടുതല്‍ പേര്‍ ഹണിട്രാപ്പ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്‌.

Topic: Honey trap, Kottakkal honey trap, Malappuram

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്