ആപ്പ്ജില്ല

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊണ്ടോട്ടി സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. 72 കാരനായ സിറാജുദ്ദീനാണ് മരിച്ചത്.

Lipi 29 Jul 2020, 2:58 pm
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Samayam Malayalam സിറാജുദ്ദീൻ


Also Read: ബലി പെരുന്നാള്‍ പ്രമാണിച്ച് മലപ്പുറത്ത് ഇളവുകള്‍; ബലികര്‍മം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് മാത്രം

മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 27 നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കൊവിഡിനു പുറമേ മറ്റു ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. പ്രത്യേക ഐസിയുവിൽ ചികിത്സ നൽകി വരുന്നതിനിടെ ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഖബറടക്കും.

മെഡിക്കൽ ബുള്ളറ്റിൻ



Also Read: ഒളിച്ചോടിയെത്തിയപ്പോള്‍ കാശ് തീര്‍ന്നു; ജീവിക്കാന്‍ മാല മോഷണത്തിനിറങ്ങി കമിതാക്കള്‍

Also Read: താനൂരില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളെ രക്ഷപെടുത്തി; തിരച്ചില്‍ തുടരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്