ആപ്പ്ജില്ല

ആശങ്കയായി സമ്പർക്കക്കേസുകൾ; മലപ്പുറത്ത് 75 പേർക്ക് കൂടി കൊവിഡ്

മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇന്ന് 75 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 63 പേർ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു.

Lipi 31 Jul 2020, 11:32 pm
മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് 75 പേർക്ക് കുടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം

ഇവരിൽ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശ രാജ്യങ്ങളിൽ എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളിൽ എത്തിയ 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ പ്രതിദിനം സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ന് 9 പേർ കുടി രോഗമുക്തി നേടി.

Also Read: കൊവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്

അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇന്ന് അത്തരത്തിലുള്ളവ റിപ്പോർട്ട് ചെയ്യാത്തത് ജില്ലാ ഭരണകൂടത്തിനു വലിയ ആശ്വാസമാണ് നൽകുന്നത്. മലപ്പുറം കൊണ്ടോട്ടി മാർക്കറ്റിലാണ് ഏറ്റവും കൂടുതൽ സമ്പർക്കക്കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ കൊണ്ടോട്ടി നഗരസഭയിൽ ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്.

Also Read: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയുടെ നില ഗുരുതരം

ഇന്നും കൊണ്ടോട്ടി മാർക്കറ്റുമായി ബന്ധപ്പെട്ടവർക്കാണ് കൂടുതലായി സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി ആൻ്റിജൻ പരിശോധന തുടരുകയാണ്. അതേസമയം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 30,000 കവിഞ്ഞു. ഇനി ജില്ലയിൽ 1,894 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ സക്കീന അറിയിച്ചു.

Also Read: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ മലപ്പുറത്തെ പെരുന്നാള്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്