ആപ്പ്ജില്ല

മലപ്പുറത്ത് മാത്രം 41.42 കോടിയുടെ കൃഷിനാശം! മഴ ചതിച്ചത് 8000 ത്തിലധികം കര്‍ഷകരെ, വീഡിയോ കാണാം

മലപ്പുറം ജില്ലയിലെ കാർഷികമേഖലയിൽ 41.42 കോടി രൂപയുടെ നാശം. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 8000 ത്തിലധികം കർഷകരാണ് തിരിച്ചടി നേരിട്ടത്.

guest Yaseen-bin-yoosufali | Lipi 23 Oct 2021, 12:17 am

ഹൈലൈറ്റ്:

  • മലപ്പുറം ജില്ലയിൽ 41.42 കോടി രൂപയുടെ കൃഷി നാശം.
  • ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള കണക്കാണിത്.
  • 2371 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: പ്രകൃതിക്ഷോഭം മൂലം മലപ്പുറം ജില്ലയിലെ കാർഷികമേഖലയിൽ 41.42 കോടി രൂപയുടെ നാശം. 2021 ജനുവരി ഒന്ന് മുതൽ ഒക്‌ടോബർ 21 വരെയുള്ള കൃഷി വകുപ്പിൻ്റെ നാശനഷ്ട കണക്കാണ് പ്രിൻസിപ്പൽ കൃഷി ഓഫീസർ പുറത്തുവിട്ടിരിക്കുന്നത്. 2371 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. നെല്ല്, വാഴ എന്നീ വിളകൾക്കാണ് കൂടുതൽ നാശം.
ജനം ആശങ്കയിൽ, അടിയന്തര സാഹചര്യം നേരിടാൻ ബോട്ടുകൾ എത്തിച്ചു

1552 ഹെക്ടർ നെൽകൃഷിയും 102 ഹെക്ടർ ഞാറ്റടി (നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടർ പച്ചക്കറിയും (പന്തൽ) 92 ഹെക്ടർ പച്ചക്കറി (പന്തലില്ലാത്തത്), 159 ഹെക്ടർ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബർ തുടങ്ങിയ വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി പീഡനം; 9 വർഷങ്ങൾക്കു ശേഷം പ്രതി അറസ്റ്റിൽ, വീഡിയോ കാണാം

ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം നെൽകൃഷി (മുണ്ടകൻ) യാണ്. വേങ്ങര, ഇരിമ്പിളിയം, കോട്ടയ്ക്കൽ, ആലംകോട്, പെരുമ്പടപ്പ്, വാഴക്കാട്, പെരുവള്ളൂർ, തിരൂരങ്ങാടി, അങ്ങാടിപ്പുറം, ഒതുക്കുങ്ങൽ, മൂന്നിയൂർ, വളവന്നൂർ, തിരുനാവായ, തലക്കാട്, മമ്പാട്, എ ആർ നഗർ, എടരിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലായി കൃഷിയിറക്കിയ മുണ്ടകൻ നെൽകൃഷിയ്ക്കാണ് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. യഥാക്രമം 250, 190, 148 ഹെക്ടർ എന്ന തരത്തിൽ വേങ്ങര, ഇരുമ്പിളിയം, കോട്ടയ്ക്കൽ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നെൽകൃഷി നശിച്ചത്.

അതിശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറത്ത് യെല്ലോ അലര്‍ട്ട്, ജാഗ്രത, വീഡിയോ കാണാം

മറ്റു പഞ്ചായത്തുകളിൽ ഓരോന്നിലും ശരാശരി 20 മുതൽ 50 ഹെക്ടർ വരെ നെൽകൃഷിയ്ക്ക് നാശം രേഖപ്പെടുത്തിയിട്ടുണ്ട്. ഞാറ്റടി നശിച്ചതിന് പകരം വിത്ത് വിതരണം ചെയ്യുന്നതിനും കൂടാതെ വിശദമായ ഫീൽഡ് പരിശോധനയ്ക്കുമുളള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫീൽഡ് പരിശോധനയും മറ്റു നടപടികളും ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്