ആപ്പ്ജില്ല

കൊവിഡ് ചികിത്സയിലിരിക്കെ പ്രതി വാര്‍ഡിലെ ഗ്രില്ല് പൊളിച്ച് മുങ്ങി, സംഭവം മലപ്പുറത്ത്

മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന പ്രതി മുങ്ങി. കൊണ്ടോട്ടി സ്വദേശിയായ പ്രതിയാണ് ആശുപത്രി വാര്‍ഡിലെ ഗ്രില്ല് പൊളിച്ച് രക്ഷപ്പെട്ടത്.

Lipi 17 Sept 2020, 12:41 am
മലപ്പുറം: കൊവിഡ് ചികിത്സയിലായിരുന്ന പ്രതി ആശുപത്രി വാര്‍ഡിലെ ഗ്രില്ല് പൊളിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശിയായ പ്രതിയാണ് വാര്‍ഡിലെ ഗ്രില്ല് തകര്‍ത്ത് രക്ഷപ്പെട്ടത്.
Samayam Malayalam Malappuram Covid Accused Escape
മഞ്ചേരി മെഡിക്കൽ കോളേജ്


Also Read: മലപ്പുറത്ത് 298 പേർക്ക് കൂടി കൊവിഡ്; 258 സമ്പർക്കരോഗബാധിതർ

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കൊവിഡ് ബാധിതനായ ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച രാവിലെ ചികിത്സക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് പ്രതി രക്ഷപ്പെട്ട വിവരം അറിയുന്നത്. ഉടനെ മഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also Read: മുഖ്യമന്ത്രിക്ക് മാനസിക വിഭ്രാന്തിയെന്ന് സന്ദീപ് വാര്യർ; യുവമോർച്ച മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

ചികിത്സയിലിരിക്കെ ജൂണ്‍ എട്ടിനും ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് ശുചിമുറിയിലെ വെൻ്റിലേറ്റര്‍ വഴി പുറത്ത് ചാടിയ ഇയാള്‍ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. സംഭവത്തിന് രണ്ടുദിവസം കഴിഞ്ഞ് കൊണ്ടോട്ടി പോലീസാണ് ഇയാളെ പിടികൂടിയത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കുന്ദമംഗലം എന്നീ സ്റ്റേഷനുകളില്‍ ആറ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Also Read: കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്