ആപ്പ്ജില്ല

കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം,വീഡിയോ

കഴിഞ്ഞ ദിവസം ആദിവാസി കോളനിക്ക് സമീപം എത്തിയ ആനയെ തിരികെ ഓടിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിലാണ് കടുഞ്ഞിക്ക് നേരെ ആക്രമണം ഉണ്ടായത്. മേഖലയിൽ ആനയുടെ ആക്രമണം ഉള്ളതായി നേരത്തെ തന്നെ പരാതി നൽകിയിരുന്നു

Lipi 19 Apr 2021, 8:28 am

ഹൈലൈറ്റ്:

  • സംസ്‌കാരചടങ്ങുകൾക്കിടെ പ്രതിഷേധം
  • കഴിഞ്ഞ ദിവസമാണ് കടുഞ്ഞിയെ ആന ആക്രമിച്ചത്
  • കാട്ടാന ശല്യമുള്ളതായി പ്രദേശവാസികൾ നേരത്തെ പരാതിപ്പെട്ടിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട കടുഞ്ഞിയുടെ വീട്ടിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം. അഖിലേന്ത്യാ കിസാൻ സഭ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദിവാസികൾ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചത്. സംസ്കാര ചടങ്ങുകൾക്കിടെയാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് എടവണ്ണ ആദിവാസി കോളനിയായ ചോലാർ മലയിലെ കടുഞ്ഞിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊവിഡിനിടെ മലപ്പുറത്ത് ടെറ്റനസും; 2 കുട്ടികൾക്ക് രോഗബാധ, വീഡിയോ കാണാം

പ്രദേശത്ത് ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ആദിവാസികൾ നേരത്തെ പറഞ്ഞിരുന്നു. കോളനി പരിസരത്തെത്തിയ ആനയെ തിരികെ കാട്ടിലേക്ക് അയക്കുന്നതിനിടയിലാണ് ദാരുണ സംഭവമുണ്ടായത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് എടവണ്ണ ഫോറസ്റ്റ് റേഞ്ചർ ഇബ്രോസ് ഏലിയാസിനും മറ്റ് ഉദ്യോഗസ്ഥർക്കും മുൻപിൽ ആദിവാസികൾ ഉൾപ്പെടെ പ്രതിഷേധം നടത്തിയത്. വന്യമൃഗ ശല്യം തടയാൻ കാലങ്ങളായി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ യാതൊരു നടപടിയും എടുക്കാത്തതിന്‍റെ ഫലമാണ് കഴിഞ്ഞദിവസം ഉണ്ടായതെന്നും ഇവർ പരാതിപ്പെട്ടു.

അതെ സമയം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇബ്രോസ് ഏലിയാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്