ആപ്പ്ജില്ല

ആദ്യം മുൻഭാഗം മാറ്റും, പിന്നീട് ചിറകുകൾ അടർത്തും... ഓരോ ഭാഗങ്ങൾക്കും പ്രത്യേകം സ്ഥലം, കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനം മാറ്റുന്നതിങ്ങനെ...

കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ രൂപരേഖ തയാറാക്കി. ഓരോ ഭാഗങ്ങളും കൊണ്ടുവരേണ്ടതിന്റെയും വെക്കുന്നതിനും സ്ഥലം മാര്‍ക്ക് ‌ചെയ്തു.

Lipi 21 Oct 2020, 3:45 pm
മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം സ്ഥലത്തുനിന്നും മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപരേഖ തയാറാക്കി. വിമാനം നിര്‍ത്തിയിടുന്ന സ്ഥലം മാര്‍ക്ക് ചെയ്ത് അധികൃതര്‍ വിമാനത്തിന്റെ ഓരോ ഭാഗങ്ങളും കൊണ്ടുവരേണ്ടതിന്റെയും നിശ്ചിത സ്ഥലത്ത് വെക്കേണ്ടതിന്റെയും നടപടികള്‍ പൂര്‍ത്തിയാക്കി. അപകടത്തില്‍പെട്ട വിമാനത്തിനകവും പുറവും പരിശോധിച്ചു. വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം പൂര്‍ണമായും നീക്കി. വയറിംഗ് വേര്‍പ്പെടുത്തിയശേഷമാണ് ചിറുകുകള്‍ അടക്കം വേര്‍പ്പെടുത്തുക.
Samayam Malayalam Karipur Flight Accident
കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ രൂപരേഖ തയാറാക്കുന്നു


Also Read: കുറ്റിപ്പുറം പാലം നവീകരണത്തില്‍ അഴിമതിയെന്ന് ആരോപണം; വിജിലന്‍സ് പരിശോധന

വിമാനത്താവള റണ്‍വേയുടെ തെക്കു ഭാഗത്ത് താഴ്‌വാരത്താണ് വിമാനം നിര്‍ത്തിയിടാന്‍ പ്രതലം ഒരുക്കിയിരിക്കുന്നത്.
ഇവിടെ വിമാനം കിഴക്കു പടിഞ്ഞാറ് ചെരിച്ചാണ് നിര്‍ത്തിയിടുക. വിമാനത്തിന്റെ ചിറകുകള്‍ ഉയര്‍ന്നു നില്‍ക്കാനായി കരിപ്പൂരില്‍ മറ്റു വിമാനങ്ങളുടെ ഉപയോഗ ശൂന്യമായ ചക്രങ്ങളാണ് നിരത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഓരോ ഭാഗങ്ങളും അഴിച്ചെടുത്തും മുറിച്ചെടുത്തും കൊണ്ടുവരുമ്പോള്‍ വെക്കേണ്ട സ്ഥലവും ഉദ്യോഗസ്ഥര്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ചക്രങ്ങളില്ലാതെ തന്നെ ഒരു വിമാന ആകൃതിയിലായിരിക്കും വിമാനം നിര്‍ത്തിയിടുക. മരത്തടി വളച്ച് ഇതിനുളളില്‍ വിമാനം കുടുക്കിയിടും. അപകടത്തില്‍ പെട്ട വിമാനത്തിന്റെ മുഖഭാഗമായിരിക്കും ആദ്യം സംഭവ സ്ഥലത്ത് നിന്നു കൊണ്ടുപോവുക. പിന്നീട് ഇടതുഭാഗത്തെ ചിറകു അടര്‍ത്തിയെടുക്കും. ഇതു കഴിഞ്ഞ് മറ്റുചിറകുകളും ഇന്ധനടാങ്ക്, എന്‍ജിന്‍ എന്നിവ ഘട്ടംഘട്ടമായി കൊണ്ടുപോകും. ഇന്ധന ടാങ്കില്‍ കുറഞ്ഞതോതില്‍ ഇന്ധനമുളളതിനാല്‍ ഇതിലേക്ക് വെളളം നിറച്ച് പൂര്‍ണമായും ശുചീകരിച്ചാണ് കൊണ്ടുപേവുക.


Also Read: ബാത്റൂമിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1884 ഗ്രാം സ്വർണം


വിമാനത്തിന്റെ എന്‍ജിന്‍ പകുതിഭാഗവും മണ്ണിനിടയില്‍ താഴ്ന്ന നിലയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിളച്ച് ഇവ പുറത്തെടുക്കും. മഴയുളള സമയത്താണ് വിമാനം അപകടത്തില്‍ പെട്ടത്. കുതിര്‍ന്ന മണ്ണില്‍ എന്‍ജിന്‍ താഴ്ന്നതിനാലണ് വലിയ പെട്ടിത്തെറി ഉണ്ടാകാതിരുന്നതെന്നാണ് വിലയിരുത്തല്‍. വിമാനത്തിന്റെ വാലറ്റമായിരിക്കും അവസാനം കൊണ്ടുപോവുക. വിമാനം പത്തു ദിവസത്തിനകം സംഭവ സ്ഥലത്തു നിന്ന മാറ്റാനാണ് എയര്‍ഇന്ത്യയുടെ ശ്രമം. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 35 അടിതാഴ്ചയിലേക്ക് വീണ് 21 പേര്‍ മരിച്ചത്.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്