ആപ്പ്ജില്ല

അലീഗഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി മലപ്പുറത്ത് പുഴയില്‍ മുങ്ങി മരിച്ചു

പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഹനീഫയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചെറുകര ചേലാമല അലീഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിലെ മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്.

| Edited by Samayam Desk | Lipi 13 Jun 2020, 3:57 pm
മലപ്പുറം: പെരിന്തല്‍മണ്ണ ചേലാമലയിലെ അലീഗഡ് സര്‍വകലാശാല വിദ്യാര്‍ഥി മലപ്പുറം പുലാമന്തോളില്‍ കൂട്ടുകാര്‍ക്കൊപ്പം പുലാമന്തോളില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. 22വയസ്സുകാരനായ ഉത്തര്‍പ്രദേശകാരനായ അരീബ് ഹസ്സനാണ് മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് മരണപ്പെത്. ഇന്നലെ വൈകുന്നേരം പുലാമന്തോള്‍ പാലത്തിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കവെ ഈ യുവാവ് വെളളത്തില്‍ മുങ്ങി താഴുകയായിരുന്നു.
Samayam Malayalam Areeb Hassan


Also Read: ഉയർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, പിന്നാലെ കുഞ്ഞനന്തന്‍റെ ചിത്രം വാട്സാപ്പ് സ്റ്റാസാക്കി; കണ്ണൂർ പോലീസിന്‍റെ രാഷ്ട്രീയചായ്‌വ് വിവാദമാകുന്നു

പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഹനീഫയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചെറുകര ചേലാമല അലീഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിലെ മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തി, നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കും. പിതാവ് : ഷക്കീല്‍ അഹമ്മദ്. അതേസമയം കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയും സമാനമായി മലപ്പുറം എടക്കരയില്‍ മുങ്ങിമരിച്ചിരുന്നു.

Also Read: അഞ്ചുനാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; കര്‍ഷകര്‍ ദുരിതത്തില്‍, വനം വകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപണം, പ്രതിഷേധവുമായി ബിജെപി!

മൂത്തേടം ചെമ്മംതിട്ടയിലെ മാഞ്ചേരി അബൂബക്കറിന്റെ മകന്‍ ആസിഫാണ് (15) മരിച്ചത്. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ ഏഴോടെ പുന്നപ്പുഴയുടെ കാറ്റാടിക്കടവിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആസിഫ്. ഇതിനിടെ പുഴയില്‍ കുളിക്കാനിറങ്ങി. നീന്തല്‍ വശമില്ലാത്ത കൂട്ടുകാര്‍ക്ക് ചുഴിയില്‍പ്പെട്ട ആസിഫിനെ രക്ഷപ്പെടുത്താനായില്ല. തിരച്ചിലിനിടയില്‍ കൂട്ടുകാര്‍ തന്നെയാണ് മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. പിതാവ് അബൂബക്കര്‍ വിദേശത്താണ്. ലബ്‌നയാണ് മാതാവ്. അസ്ലം, നൂര്‍ബിന എന്നിവര്‍ സഹോദരങ്ങളുമാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം രാത്രി എട്ട്ക്ക മണിയോടെ മൃതദേഹം ഖബറടക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്