Please enable javascript.Barber Shop Worker Molested Girl,മുടിവെട്ടാന്‍ വന്ന ഏഴുവയസുകാരിയോട് ലൈംഗിക അതിക്രമം; ബാര്‍ബര്‍ ഷോപ്പുകാരന്‍ അറസ്റ്റില്‍ - barber shop worker arrested for molesting girl who came for cutting hair - Samayam Malayalam

മുടിവെട്ടാന്‍ വന്ന ഏഴുവയസുകാരിയോട് ലൈംഗിക അതിക്രമം; ബാര്‍ബര്‍ ഷോപ്പുകാരന്‍ അറസ്റ്റില്‍

Edited byമേരി മാര്‍ഗ്രറ്റ് | Lipi 12 Sept 2023, 10:00 am
Subscribe

മലപ്പുറം പുത്തന്‍പള്ളിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന മിറാഷ് മുടി വെട്ടാന്‍ വന്ന ഏഴുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈലൈറ്റ്:

  • ഒന്‍പതാം തിയതി രാത്രി ഒന്‍പത് മണിക്ക് ആയിരുന്നു സംഭവം
  • കുട്ടിയുടെ പരാതി പ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുത്ത് മിറാഷിനെ അറസ്റ്റ് ചെയ്തു
  • പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്തു
Barber shop
അറസ്റ്റിലായ മിറാഷ്
മലപ്പുറം: പെരുമ്പടപ്പില്‍ പോക്സോ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. പൊന്നാനി ചന്തപ്പടി സ്വദേശി പുത്തന്‍കുടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്‍റെ മകന്‍ മിറാഷ് (32) നെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പള്ളിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന മിറാഷ് മുടി വെട്ടാന്‍ വന്ന ഏഴുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒന്‍പതാം തിയതി രാത്രി ഒന്‍പത് മണിക്ക് ആയിരുന്നു സംഭവം. കുട്ടിയുടെ പരാതി പ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുത്ത് മിറാഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്തു.

Also Read: ചിക്കന്‍ കഴിച്ചപ്പോള്‍ എന്തോ ഇറങ്ങിപ്പോയി; മലദ്വാരത്തിൽ തറച്ചുകയറിയ എല്ല് നീക്കം ചെയ്തത് ആയുര്‍വേദ ശസ്ത്രക്രയയിലൂടെ

അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പീഡനക്കേസുകളില്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് വനിതാ ലീഗ് മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആലുവയില്‍ വീട്ടില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവം അങ്ങേയറ്റം വേദനാജനകമാണ്. പഴുതുകളില്ലാതെ കര്‍ശന നിയമ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ അനുദിനം വര്‍ധിക്കുന്ന കൊലപാതക - പീഡന പരമ്പരകള്‍ക്ക് അറുതിവരികയുള്ളുവെന്നും ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് വല്ലാഞ്ചിറ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റ് പി കെ മൈമൂന അധ്യക്ഷയായി. അഡ്വ.യു എ ലത്തീഫ് എംഎല്‍എ പതാകയുയര്‍ത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, മണ്ഡലം പ്രസിഡന്‍റ് കണ്ണിയന്‍ അബൂബക്കര്‍, ഡോ. പി കെ അനീസ്, ടി കെ ഷാഹിന എന്നിവര്‍ വിഷയാവതരണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎച്ച് ഷമീം, വൈസ് പ്രസിഡന്‍റ് എപി മജീദ്, ജില്ലാ വനിതാ ലീഗ് പ്രസിഡന്‍റ് കെ പി ജല്‍സീമിയ, ജനറല്‍ സെക്രട്ടറി സക്കീന പുല്‍പ്പാടന്‍, വൈസ് പ്രസിഡന്‍റ് ജമീല, സെക്രട്ടറി ശ്രീദേവി പ്രാക്കുന്ന്, വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ആസിയ, നഗരസഭാ ചെയര്‍പേഴ്സണ്‍ വിഎം സുബൈദ, മണ്ഡലം ട്രഷറര്‍ ഫാത്തിമ സുഹ്റ, യാഷിക് മേച്ചേരി, ജമീല ചാലിയത്തൊടി, എന്‍ പി ഷാഹിദ മുഹമ്മദ്, ടി സി റമീഷ, രഞ്ജിമ ടീച്ചര്‍, ഫാത്തിമ ചാലില്‍, സി ടി ഫാത്തിമകുട്ടി, ടി പി സാജിത, ബുഷ്‌റ കീഴാറ്റൂര്‍, മുനീറ ആര്യാടന്‍, ആയിഷുമ്മ വടക്കേങ്ങര, എന്‍ കെ ഖൈറുന്നീസ, എന്‍ എം എല്‍സി എന്നിവര്‍ സംസാരിച്ചു.

Also Read:
Trivandrum News Today Live: എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ