മലപ്പുറം: കാടാമ്പുഴ സ്വദേശികളായ 2 പേരെ ഒഴുക്കില്‍ പെട്ട് കാണാതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മണ്ണാര്‍ക്കാട് കുന്തിപ്പുഴ കുരുത്തിച്ചാലില്‍ പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്. അപകടത്തിൽ രണ്ട് പേരെ കാണാതാവുകയും നാല് പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു.
കാടാമ്പുഴ ചിത്രപ്പള്ളി സ്വദേശികളായ പുതുവള്ളി മുഹമ്മദലി (23), വെട്ടിക്കാടന് ഇര്ഫാന്(20) എന്നിവരെയാണ് കാണാതായത്. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാലം ദിവസം കുളപ്പാടം മദ്രസയ്ക്ക് സമീപത്തെ പുഴയോരത്ത് നിന്നും മുഹമ്മദാലിയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read: ഖുര്‍ആന്‍ മന:പാഠമാക്കിയ മലപ്പുറത്തെ 14കാരന് കുളത്തില്‍ മുങ്ങി മരിച്ചു
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാണാതായ ഇര്ഫാന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ