ആപ്പ്ജില്ല

താനൂരിൽ വള്ളം മറിഞ്ഞ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം ജില്ലയിലെ താനൂരിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒട്ടുംപ്പുറം സ്വദേശി ഉബൈദ് ആണ് മരിച്ചത്. 36 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം.

Lipi 8 Sept 2020, 4:55 pm
മലപ്പുറം: താനൂരിൽ ഫൈബർ വെള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.
Samayam Malayalam Malappuram Boat Accident
ഉബൈദ്

താനൂർ ഒട്ടുംപ്പുറം സ്വദേശി കുഞ്ഞാലകത്ത് ഉമ്മറിൻ്റെ മകൻ ഉബൈദിൻ്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടു കൂടിയാണ് മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ മൃതദേഹം കരയിലെത്തിച്ചു.

Also Read: റാഫിയയ്ക്കും ഫവാസിനും ജര്‍മനിയില്‍ നിക്കാഹ്; മെഹറ് കൊണ്ട് ബംഗാളില്‍ ഒരു സ്‌നേഹവീട്‌

ഞായറാഴ്ച രാത്രിയാണ് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ഫൈബർ വള്ളം അപകടത്തിൽപെട്ടത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ കാണാതാകുകയായിരുന്നു. ഇന്നലെ
ആറു പേരെ പോലീസും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിൽ രക്ഷപ്പെടുത്തി.

Also Read: സ്വര്‍ണക്കടത്ത്; കരിപ്പൂരിലെ 4 ശുചീകരണ സൂപ്പര്‍വൈസര്‍മാര്‍ പിടിയില്‍

അതേസമയം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് ഉബൈദിൻ്റെ മൃതദേഹം മാറ്റി. കൊവിഡ് പരിശോധനക്കുശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Also Read: 2000 രൂപയുടെ പേരില്‍ വാക്കുതര്‍ക്കം; മലപ്പുറത്ത് കുടിയേറ്റ തൊഴിലാളി നാട്ടുകാരനെ കത്തികൊണ്ട് കുത്തി!


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്