ആപ്പ്ജില്ല

നോട്ട് നിരോധനത്തിനും പ്രളയത്തിനും ശേഷം കൊവിഡ്... ക്രിസ്‌മസ്‌ വിപണി ഇത്തവണയും മാന്ദ്യത്തിൽ

ക്രിസ്‌മസിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ, വലിയ ഉണർവുണ്ടാകാതെ മുന്നോട്ട് പോകുകയാണ് വിപണി.

Lipi 21 Dec 2020, 9:38 am
മലപ്പുറം: കൊവിഡ് ഭീതിക്കിടയില്‍ എത്തിയ ക്രിസ്മസ് വിപണി ഇത്തവണ മാന്ദ്യത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസം ആദ്യവാരത്തോടെ തന്നെ സജീവമായിരുന്ന ക്രിസ്മസ് വിപണിയെ ഇത്തവണ ബാധിച്ചത് കൊവിഡും, ഇതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി, നോട്ടു നിരോധനവും, ജി.എസ്.ടി.യും പ്രളയവും തിരിച്ചടിയായിരുന്നു.ഇതിനിടെ എത്തിയ കൊവിഡിനെത്തുടര്‍ന്ന് വിപണിയില്‍ ആളൊഴിഞ്ഞ നിലയിലാണ്. ദിവസങ്ങള്‍ കഴിഞ്ഞാലുള്ള ക്രിസ്മസിന് മുന്നോടിയായി വിപണിയിലെത്തിച്ച സാധനങ്ങളെല്ലാം വിറ്റൊഴിയുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
Samayam Malayalam christmas market continues to be dull as covid hit hard
നോട്ട് നിരോധനത്തിനും പ്രളയത്തിനും ശേഷം കൊവിഡ്... ക്രിസ്‌മസ്‌ വിപണി ഇത്തവണയും മാന്ദ്യത്തിൽ


കുളിക്കുന്നതിനിടെ തല കറങ്ങി പുഴയിലേക്ക് വീണു; വൃദ്ധനെ രക്ഷിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടകളില്‍ തിരക്കു വളരെ കുറവാണ്. നേരത്തെ സ്‌കൂള്‍ കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ വാങ്ങാന്‍ തിരക്കു കൂട്ടിയിരുന്നു. ഇപ്പോള്‍ അതുമില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി. നിലവില്‍ പള്ളികളും ചില ക്‌ളബുകളും മാത്രമാണ് വ്യാപാരികള്‍ക്കാശ്വാസം. സ്റ്റോക്ക് മാറ്റിവയ്ക്കാതെ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടും മുടക്കു മുതല്‍ പോലും ലഭിക്കുന്നില്ല. നക്ഷത്രങ്ങളും എല്‍.ഇ.ഡി ബള്‍ബുകളും മാത്രമാണ് വിപണിയെ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ പഴയതുപോലെ നക്ഷത്രങ്ങള്‍ വാങ്ങാനും എത്തുന്നവരുടെ എണ്ണം കുറവാണ്.

ലീഡര്‍ കെ മുരളീധരനെ വിളിക്കു കോണ്‍ഗ്രസിനെ രക്ഷിക്കു.....ആര്യാടന്റെ തട്ടകത്തില്‍ മുരളീധരനായി പോസ്റ്റര്‍

മുന്‍വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്ക് പുറമെ മറ്റുള്ളവരും, ക്രിസ്മസ് നക്ഷത്രങ്ങള്‍ വാങ്ങാനെത്തിയിരുന്നെങ്കിലും, ഇപ്പോള്‍ അതും നിലച്ചു. ക്രിസ്മസ് കേക്കുകള്‍ ധാരാളമായി വിറ്റു പോയിരുന്ന കടകളിലും തിരക്ക് കുറവാണ്. 350 രൂപ മുതല്‍ വിലയുള്ള കേക്കുകള്‍ വിപണിയിലുണ്ട്. ചെലവാകുന്നതനുസരിച്ച് മാത്രമേ ബേക്കറികളില്‍ കേക്ക് ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യുന്നുള്ളു. ഭീമമായ നഷ്ടം വരുത്തി വയ്ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്