ആപ്പ്ജില്ല

സോളാർ: ഏത് അന്വേഷണവും വരട്ടെയെന്ന് കെ സി വേണുഗോപാൽ, തെരഞ്ഞെടുപ്പ് സ്‌പെഷ്യലെന്ന് എ പി അനിൽ കുമാർ!

സോളാർ പീഡനക്കേസിലെ സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും എ പി അനിൽ കുമാറും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഇരുവരും പ്രതികരിച്ചു.

Lipi 25 Jan 2021, 2:12 pm

ഹൈലൈറ്റ്:

  • ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെ സി വേണുഗോപാലും എ പി അനിൽ കുമാറും.
  • തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രം ആകുമെന്ന് കെ സി വേണുഗോപാൽ.
  • സോളാർ കേസ് സിബിഐക്ക് വിട്ടത് പിണറായിയുടെ ഭയപ്പാടിൻ്റെ അടയാളമെന്ന് എ പി അനിൽ കുമാർ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: സോളാർ പീഡനക്കേസ് സിബിഐക്കു വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കുറ്റാരോപിതരും കോൺഗ്രസ് നേതാക്കളുമായ കെ സി വേണുഗോപാലും എ പി അനിൽ കുമാറും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
സോളാർ പീഡന കേസ്: സർക്കാരിൻ്റേത് ശരിയായ തീരുമാനം, സത്യം പുറത്തു വരട്ടെയെന്ന് എ വിജയരാഘവൻ

'ഏത് അന്വേഷണം വേണമെങ്കിലും വരട്ടെ. ഇത്രയും കാലം ഞങ്ങൾ അങ്ങനെ തന്നെയായിരുന്നു. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ്. ഭരണം പിടിക്കുക എന്നത് എളുപ്പമല്ലെന്ന് സിപിഎമ്മിന് മനസിലായി. സർക്കാർ വന്ന അന്ന് മുതൽ തുടങ്ങിയതാണ് ഈ അനേഷണം. കേരളത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. ജനങ്ങൾക്ക് മനസിലാകും. നാലര കൊല്ലം കേരളാ പോലീസ് അന്വേഷിച്ചിട്ട് അവർക്ക് ഒന്നും കണ്ടെത്താൻ കഴിയാത്ത ഒരു കേസ് സിബിഐക്ക് വിട്ടു കൊടുക്കുമ്പോൾ അതിൻ്റെ പിന്നിലുള്ള രാഷ്ട്രീയം എല്ലാവർക്കും അറിയാം. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിൻ്റെ അവസാനം എന്താണ് ഉണ്ടാകാൻ പോകുന്നത് നമുക്ക് കാത്തിരുന്നു കാണാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

8 വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് യുവതി പോയി; കാമുകന്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതി

നാലര വർഷമായി നടക്കുന്ന കേസന്വേഷണത്തെ ഞങ്ങളാരും തടസപ്പെടുത്തിയിട്ടില്ല. ഞങ്ങളാരും കോടതിയിലും പോയില്ല. അരിയാഹാരം കഴിക്കുന്ന ആർക്കും ഇതിൻ്റെ പിന്നിലുള്ള രാഷ്ട്രീയം എന്താണെന്ന് മനസിലാക്കാൻ കഴിയും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു നാടകം നടത്താൻ സർക്കാർ തയാറായത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. ജനങ്ങളെ വിഡ്ഢികളാക്കാൻ, ജനാഭിപ്രായം എതിരായിവരുന്നു എന്ന് തോന്നുമ്പോൾ അതിനെ വഴിതിരിച്ചുവിടാൻ. ഇത്തരം നാടകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കാമോ എന്നുള്ള ചോദ്യത്തിന് അതേ പ്രതീക്ഷിക്കാവൂ എന്ന് ഉത്തരം നൽകുന്നതിന് ഭൂഷണമല്ല എന്ന് മാത്രമാണ് ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരം വരുമെന്നും തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ വന്‍ പരാജയം: പി വി അബ്ദുള്‍ വഹാബിൻ്റെ വിശ്വസ്തർക്കും 'പണികിട്ടി'!

അതേസമയം നാലേമുക്കാൽ കൊല്ലം ഇവിടുത്തെ പോലീസ് അന്വേഷിച്ചു കണ്ടെത്താത്ത സോളാർ കേസ് സിബിഐക്ക് വിട്ടത് പിണറായിയുടെ ഭയപ്പാടിൻ്റെ അടയാളമാണെന്ന് എ പി അനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. സിബിഐക്കു വിട്ട നടപടി തെരഞ്ഞെടുപ്പ് സ്‌പെഷ്യലാണെന്നും പിണറായിയോട് സഹതാപമുണ്ടെന്നും എ പി അനിൽകുമാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്