ആപ്പ്ജില്ല

രാക്ഷസത്തിരമാലകളെ ചെറുക്കാൻ പൊന്നാനി; കടൽഭിത്തി 218 മീറ്റർ നീളത്തിൽ; 70 ശതമാനത്തോളം പൂർത്തിയായി

മലപ്പുറം പൊന്നാനിയിലെ കടൽഭിത്തിയുടെ നിർമാണം അന്തിമഘട്ടത്തിൽ. 65 ലക്ഷം രൂപ ചെലവഴിച്ച് 218 മീറ്റർ നീളത്തിലാണ് പ്രദേശത്ത് കടൽഭിത്തി നിർമാണം. മുല്ല റോഡ് പ്രദേശത്ത് ജിയോബാഗ് നിർമാണം തുടരുന്നു.

Edited byദീപു ദിവാകരൻ | Lipi 17 Sept 2023, 7:23 am

ഹൈലൈറ്റ്:

  • പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം അന്തിമഘട്ടത്തിൽ.
  • 218 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമാണം.
  • 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ponnani Sea Wall Construction
കടൽഭിത്തി നിർമാണം.
മലപ്പുറം: കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം അന്തിമഘട്ടത്തിൽ. കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി. രണ്ടു പാളികളായി നിർമിക്കുന്ന കടൽഭിത്തിയുടെ അടിഭാഗത്ത് 7.6 മീറ്റർ വീതി ഉണ്ടാകും. 2.8 മീറ്റർ ഉയരമാണ് ഭിത്തിക്കുണ്ടാകുക.
35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചന വകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂടാതെ, ദുരന്തനിവാരണ വകുപ്പിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് മുല്ല റോഡ് പ്രദേശത്ത് ജിയോബാഗിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
134 മീറ്റർ നീളത്തിലാണ് ജിയോബാഗ് സ്ഥാപിക്കുന്നത്. ഇതോടെ, പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ തീരസംരക്ഷണത്തിനായി 81 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാകുന്നത്.


പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10 കോടി ചെലവഴിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തുന്നവർക്ക് വേറിട്ട കാഴ്ച; കൗതുകമായി ഭീമൻ കുമ്പളം
കടൽഭിത്തിയുടെ നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. കാലവർഷം ശക്തമായാൽ വലിയ ഭീതിയോടെയാണ് ഇവിടുത്തെ കുടുബങ്ങൾ ജീവിതം തള്ളിനീക്കുന്നത്. കടൽക്ഷോഭം രൂക്ഷമായാൽ ഒരു വീട്ടിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ, ഇവ‍ർ ബന്ധുവീടുകളിലേക്കും സർക്കാർ ക്യാമ്പുകളിലേക്കും മാറി താമസിക്കുന്നതാണ് പതിവ് രീതി. കടൽഭിത്തിയുടെ നിർമാണം പൂർത്തിയായാൽ സ്വന്തം വീട്ടിൽതന്നെ അന്തിയുറങ്ങാനാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്