ആപ്പ്ജില്ല

ഷമീനയുടെ അടിവസ്ത്രത്തിൽ ലക്ഷങ്ങളുടെ സ്വർണം, ക്യാപ്സൂളായി ഒളിപ്പിച്ച് ഷറഫുദ്ധീൻ; പിടികൂടിയത് 1.15 കോടിയുടെ സ്വർണ മിശ്രിതം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ദുബായിൽ നിന്ന് എത്തിയ ദമ്പതികളിൽ നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്

Edited byജിബിൻ ജോർജ് | Samayam Malayalam 17 May 2023, 10:56 pm

ഹൈലൈറ്റ്:

  • കരിപ്പൂരിൽ സ്വർണവുമായി ദമ്പതികൾ പിടിയിൽ.
  • ദുബായിൽ നിന്ന് എത്തിയ ദമ്പതികളാണ് പിടിയിലായത്.
  • ദമ്പതികളിൽ നിന്ന് സ്വർണ മിശ്രിതം പിടിച്ചെടുത്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി ദമ്പതികൾ പിടിയിൽ. ഇന്നലെ രാത്രി ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ എത്തിയ കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) നടുവീട്ടിൽ ഷമീന (37) എന്നിവരിൽ നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്.
അഞ്ജുവിന് പിന്നാലെ 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ, അന്വേഷണം തുടരുകയാണെന്ന് പോലീസ്
ദമ്പതികൾ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ദമ്പതികളിൽ നിന്ന് പിടികൂടിയത്.

ഷറഫുദ്ധീൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും ഷമീനയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് ദമ്പതികളുടെ അറസ്റ്റും തുടർ നടപടികളും സ്വീകരിച്ചു. കള്ളക്കടത്തു സംഘം രണ്ടു പേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവർ വ്യക്തമാക്കിയത്.

'നിരന്തരം ശല്യപ്പെടുത്തി, ബന്ധം ഭാര്യയെ വിളിച്ചറിയിച്ചു'; സതീഷ് ദേവികയെ കഴുത്തറുത്ത് കൊന്നത് ആസൂത്രണം നടത്തിയ ശേഷം
ദമ്പതികൾ കുട്ടികളുമായി ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ദമ്പതികൾ ശ്രമിച്ചത്. സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ഷമീനയെ പരിശോധിച്ചപ്പോഴാണ് സ്വർണ മിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് താനും സ്വർണം കടത്തിക്കൊണ്ട് വന്നതായി ഷറഫുദ്ധീൻ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്