ആപ്പ്ജില്ല

കച്ചവടത്തിനൊപ്പം കൃഷിയും! ഇത്തവണ കടയോട് ചേർന്ന് നെൽകൃഷിയും... എടവണ്ണയിലെ മജീദ് തിരക്കിലാണ്...

എടവണ്ണയിൽ കിഴക്കേ ചാത്തല്ലൂരിലെ പലചരക്ക് വ്യാപാരി കൊരമ്പ മജീദിന് തന്റെ കടയും കൃഷിയും ഒരുപോലെ മുഖ്യമാണ്. ഇത്തവണ നെൽകൃഷിയിലേക്കും വാഴ കൃഷിയിലേക്കും മജീദ് തിരിഞ്ഞിരിക്കുകയാണ്.

Lipi 7 Oct 2020, 2:44 pm
മലപ്പുറം: കൃഷിയും കച്ചവടവും ഒരുപോലെ മുന്നോട്ട് നീക്കുന്ന മജീദ് ഇത്തവണ നെൽകൃഷിയിലേക്കും വാഴ കൃഷിയിലേക്കും തിരിഞ്ഞു. പാടങ്ങളും, പറമ്പുകളും പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്ന ഇദ്ദേഹം ഇത്തവണ കടയോടുചേർന്ന നാലുസെൻ്റ് സ്ഥലത്താണ് ഐശ്വര്യ നെൽവിത്ത് വിതച്ചത്.
Samayam Malayalam Malappuram Farmer Majeed
മജീദ്


Also Read: അടിവസ്ത്രത്തിൽ ഒളിപ്പിച്ച്‌ കടത്തിയ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊയ്ത്തും മെതിയും ഈ നാലുസെൻ്റ് കണ്ടത്തിൽ ബഹു ജോറായിരുന്നു. ഐശ്വര്യക്കാഴ്ചകൾ കാണാൻ ആളുകളെത്തി. കൊയ്ത്തുപാട്ടിന്റെ ഈണം മുഴക്കി നെൽകൃഷിയിൽ പാടവം നിറഞ്ഞ പാലത്തിയും, ശാന്തയുമെത്തി. ഞാറ്റു പാട്ടിൻ്റെ വരികൾ പാടിക്കെണ്ട് ഇവർ ഐശ്യര്യ വിത്തിറക്കിയത്. ഒപ്പം തന്നെ ഞാറുനടീൽ 3 ദിവസത്തിനു ശേഷം നടത്തി. വ്യാപരി കൂടിയായ ഈ കർഷകനും ഒപ്പം നിന്നു.

Also Read: പണി കഴിഞ്ഞാല്‍ പുഴയുടെ മധ്യത്തില്‍ തോണി താഴ്ത്തും; തൂതപ്പുഴയില്‍ വീണ്ടും മണല്‍ക്കടത്ത്‌

മജീദിന് കിഴക്കെ ചാത്തല്ലൂരിൽ കച്ചവടമാണ് കൊവിഡ് കാലമായതിനാൽ വ്യാപരം കുറവായത് കൃഷി പണിയിലേക്ക് കൂടി തിരിയാൻ കാരണമായി. താൻ തന്നെ നട്ടു വളർത്തി വിളയിച്ചെടുക്കുന്ന പച്ചക്കറികൾ തൻ്റെ കച്ചവട സ്ഥാപനത്തിൽ തന്നെ മജീദ് വിൽപന നടത്തുകയും ചെയ്യുന്നു. ഇത്തവണ നെൽകൃഷി ആദ്യമായി തുടങ്ങിയെങ്കിലും ഇതിനു മുൻപ് കപ്പ, വാഴ, പച്ചക്കറികളായ പയർ, വെണ്ട, ചേമ്പ്, ചേന എന്നിവയെല്ലാം ഇദ്ദേഹത്തിൻ്റെ അധ്വാനത്തിൻ്റെ വിളയാണ്. നല്ല ഉത്പന്നം മായമില്ലാതെ ജനങ്ങൾക്ക് നൽകുകയെന്നതാണ് മജീദെന്ന കർഷക-വ്യാപാരിക്കുള്ളത്. ഇതിന് വീട്ടുകാരും, മക്കളും എല്ലാം സഹായികളാകാറുണ്ടെന്നും മജീദ് പറഞ്ഞു.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്