മലപ്പുറം: കരുളായി പഴമ്പിലാക്കോട് വീടിന് തീപിടിച്ചു. വീട് പൂർണമായി കത്തി നശിച്ചു.
പഴമ്പിലാക്കോട് സ്വദേശി ലളിതയുടെ ഒരുനില വീടിനാണ് തീപിടിച്ചത്. വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വീടിന് തീപിടിക്കുന്നത് കണ്ട് ലളിത ഇറങ്ങി ഓടുകയും അയല്‍ക്കാരെ വിവരം അറിയിക്കുകയുമായിരുന്നു.
Also Read: 'ജീവൻ്റെ വില മനസിലാക്കണം, ഈ സാഹചര്യം മറികടക്കണം'; വലിയ പെരുന്നാൾ സന്ദേശവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ ഫോഴ്സ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപടര്‍ന്ന വീടിന് സമീപം നിരവധി വീടുകള്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി.
അതേസമയം ലളിതയുടെ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. അതേസമയം എവിടെ നിന്നാണ് വീട്ടില്‍ തീപടര്‍ന്നതെന്ന് വ്യക്തമല്ല.