ആപ്പ്ജില്ല

വള്ളിക്കുന്നില്‍ മുന്‍ സിപിഎം അംഗം ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ ജമീല അതെ വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫില്‍ ലോക് താത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരരംഗത്തുള്ളതും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

| Edited by Samayam Desk | Lipi 23 Nov 2020, 12:31 pm
Samayam Malayalam cpm-bjp
പ്രതീകാത്മക ചിത്രം

മലപ്പുറം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്‌ മുന്‍ സിപിഎം മെമ്പറായിരുന്ന രമണി ബിജെപി ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ വിധി തേടുന്നു. മുന്‍ സിപിഎം അംഗത്തിന്റെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ രംഗത്ത് വലിയചര്‍ച്ചയായിട്ടുണ്ട്. സിപിഎം വിട്ടുവന്ന നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങള്‍

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ ജമീല അതെ വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫില്‍ ലോക് താത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരരംഗത്തുള്ളതും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Also Read: ഭാര്യ സ്ഥാനാർഥി; വോട്ടുപിടിക്കാൻ പാട്ടുപാടി ഭർത്താവ്, ഗാനങ്ങൾ വൈറൽ

അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അതെ വാര്‍ഡില്‍ നിന്ന് ആളെ കണ്ടെത്താന്‍ മുസ്ലിം ലീഗ് ഏറെ പ്രയാസപ്പെട്ടു. ഒടുവില്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നതും യുഡിഎഫിന്‌ തലവേദനയായിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്