ആപ്പ്ജില്ല

സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ ബിരിയാണി ചലഞ്ച്, കൂട്ടുകാർ സമാഹരിച്ചത് ഒരു ലക്ഷം രൂപ

Malappuram Biriyani Challenge: സഹപാഠിയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ചുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ സമാഹരിച്ചത്.

Edited byനവീൻ കുമാർ ടിവി | Lipi 22 May 2023, 6:13 am
Samayam Malayalam friends organized biryani challenge to raise funds for classmates treatment
വിദ്യാർത്ഥികൾ ബിരിയാണി തയ്യാറാക്കുന്നു
മലപ്പുറം: സഹപാഠിയുടെ ചികിത്സക്കായുള്ള ധനസമാഹരണത്തിനായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് കൂട്ടുകാര്‍. എടയൂര്‍ പൂക്കാട്ടിരിയിലെ അക്ഷയ്ദാസി ( 18) ന്റെ ചികിത്സക്ക് പണം സ്വരൂപിക്കാന്‍ വര ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികളാണ് രംഗത്തിറങ്ങിയത്. വിദ്യാര്‍ഥികളോടൊപ്പം സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍ ഒരു ലക്ഷത്തോളം രൂപ സമാഹരിക്കാനായി. ആയിരത്തി അഞ്ഞൂറോളം പൊതി ബിരിയാണിയാണ് ഇവര്‍ പാചകം ചെയ്തു വിതരണം ചെയ്തത്. 2 ക്വിന്റല്‍ അരി വേണ്ടിവന്നു. വര ഫൈനാര്‍ട്‌സ് കോളജിലെ ഒന്നും, രണ്ടും വര്‍ഷ വിദ്യാര്‍ഥികളും അധ്യാപകരും സുമനസ്സുകളും പാക്കിങ്ങിലും വിതരണത്തിലും സജീവമായി.

Also Read: 'ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽ നിന്നും വീണു മരിച്ചിട്ടല്ല'; തലശേരി ബിഷപ്പിനെതിരെ തുറന്ന വിമർശനവുമായി സി.പി.എം നേതാക്കൾ

കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരായ ഉസ്മാന്‍ പാറയില്‍, ഒ.ടി. ഹനീഫ, അലിമോന്‍ കൊപ്പം, എ.കെ. ഉമ്മര്‍, ഹൈദരാലി,മുജീബ് റഹ്മാന്‍ എന്നിവര്‍ ബിരിയാണി തയാറാക്കി. ഇവരുടെ സേവനം പൂര്‍ണമായും സൗജന്യമായിരുന്നു. രാവിലെ ഏഴിനു തുടങ്ങി ഉച്ചയ്ക്ക് രണ്ട് മണിവരെ വിതരണം നീണ്ടു. കാവുംപുറം പാറക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വളാഞ്ചേരി നഗരസഭാധ്യക്ഷന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി.ശങ്കരന്‍ മാസ്റ്റര്‍, കോളേജ് പ്രിന്‍സിപ്പള്‍ സുരേഷ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.



Also Read: മലാശയത്തിൽ ഒളിപ്പിച്ചത് 1 കോടി 35 ലക്ഷം രൂപയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ചത് അതിവിദഗ്ധമായി, കരിപ്പൂരിൽ യുവാവ് പിടിയിൽ

മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ വി.എസ്.പ്രമോദ്, ഷീബ, ശ്രുതി സംബന്ധിച്ചു. എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി എട്ടാം വാര്‍ഡില്‍ താമസിക്കുന്ന കൊഴിക്കോട്ടില്‍ ചന്ദ്രദാസന്‍ - ജയശ്രീ ദമ്പതികളുടെ മകനായ അക്ഷയ് ദാസ് തലാസീമിയ മേജര്‍ എന്ന അസുഖത്തെ തുടര്‍ന്ന് ഒരു വയസ്സ് മുതല്‍ ചികിത്സയിലാണ്. ബംഗലൂരു മജൂംദാര്‍ ആശുപത്രിയില്‍ മജ്ജമാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് വഴി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് കുടുംബവും, നാട്ടുകാരും.

50 ലക്ഷം രൂപയാണ് ചികിത്സാ ചെലവ് പ്രതീക്ഷിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രദാസിന് കൂലിയിനത്തില്‍ ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗം. ചികിത്സാ ചെലവ് വഹിക്കുന്നതിനുള്ള ധന സമാഹരണാര്‍ത്ഥം പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് അക്ഷയ ദാസ് ചികിത്സ സഹായ സമിതി രൂപീവത്ക്കരിച്ച് പണം സ്വരൂപിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്