ആപ്പ്ജില്ല

കുഞ്ഞിന് പേരിടണമെന്ന പ്രമീളയുടെ ആഗ്രഹം സഫലീകരിക്കുമോ? കാത്തിരിക്കുകയാണ് സുഭാഷും കുടുംബവും

കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും പ്രമീളക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു പ്രമീള.

Samayam Malayalam 3 Oct 2020, 4:02 pm
'കുഞ്ഞ് ആണായാലും പെണ്ണായാലും ഞാൻ പേരിടും കേട്ടോ സുഭാഷേട്ടാ....'. . ഉദരത്തിൽ കുഞ്ഞ് വളരുന്ന നാൾ മുതൽ പ്രസവത്തിന് ലേബർ മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ വരെ പ്രമീളയുടെ ആഗ്രഹമായിരുന്നു അത്. പേരിടൽ ചടങ്ങ്. പക്ഷെ പ്രസവിച്ചത് മകനാണെന്നുകൂടി അവളോട് പറയാൻ എനിക്കാവുന്നില്ല. മകന്‍റെ മുഖം അവൾ കാണുന്നുണ്ടോ എന്നറിയുന്നുമില്ല. മഞ്ചേരി മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയിൽ പ്രസവത്തെ തുടർന്ന് ഒൻപത് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന പ്രമീളയുടെ ജീവിതമാണ് നൊമ്പരക്കാഴ്ചയാവുന്നത്.
Samayam Malayalam prameela
ഭർത്താവും അച്ഛനും പ്രമീളക്ക് സമീപം


Also Read: കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയേയും മകനേയും കാമുകന്‍ കൊലപ്പെടുത്തിയ കേസ്; വിചാരണ മാറ്റി

കൊണ്ടോട്ടി മുതുവല്ലൂർ പഞ്ചായത്തിലെ മാനീരി പുളിയങ്ങാടൻ കൊറ്റന്‍റെ ഇളയ മകൾ പ്രമീളയാണ് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച മൂലം ചലനമറ്റ് കിടക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എട്ടുവർഷം താൽക്കാലിക ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവന്നിരുന്ന പ്രമീള നിലവിൽ പി.എസ്.സി ലിസ്റ്റിലെ ഉദ്യോഗാർഥി കൂടിയാണ്. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലമുണ്ടായ പ്രമീളയുടെ ദൈന്യത വിവരിക്കുകയാണ് ഭർത്താവ് സുഭാഷും പിതാവ് കൊറ്റനും. കഴിഞ്ഞ ഡിസംബർ
26നാണ് പ്രമീളയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രസവ പരിശോധനക്കാനായി കൊണ്ടുവന്നത്. ഒരാഴ്ച മുൻപുവരെ പൂർണ ആരോഗ്യവതിയായി ഇവിടെ തന്നെ ജോലി ചെയ്തിരുന്നു.

Also Read: ബന്ധുക്കളും അയല്‍ക്കാരും നിരന്തരം ഉപദ്രവിക്കുന്നു; വാര്‍ത്താ സമ്മേളനം നടത്തി 76കാരന്‍

27 ന് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുഞ്ഞിനെ തങ്ങൾക്ക് നൽകി പ്രമീളയെ തിയറ്ററിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് അവളെ പൂർണ ആരോഗ്യത്തോടെ അവസാനമായി കണ്ടതെന്ന് സുഭാഷും കൊറ്റനും പറഞ്ഞു. പിന്നീട് രാത്രി സി.ടി സ്‌കാൻ ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു . രാവിലെ ആറിന് സ്കാനിങിന് കാത്തിരുന്നെങ്കിലും വൈദ്യുതിയുണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് സ്കാനിങ് നടത്തിയത്. ഇതിനുശേഷം പ്രമീളക്ക് അനസ്ത്യേഷ്യ നൽകിയ വിവരവും ഇതിനിടയിൽ 30 സെക്കൻഡ് ഹൃദയസ്തംഭനമുണ്ടായതായും അബോധവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതിന് ശേഷം പ്രമീള കിടക്കയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. തുടർന്ന് ഇന്ന് വരെ പ്രമീളയുടെ സ്ഥിതി അങ്ങനെ തന്നെ തുടരുന്നുവെന്ന് അച്ഛനും ഭർത്താവും വ്യക്തമാക്കി.ഞങ്ങൾക്ക് നീതി കിട്ടണമെന്നുമവർ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്