ആപ്പ്ജില്ല

KSRTC Tour Package November: ചുരുങ്ങിയ ചിലവിൽ ഉല്ലാസയാത്ര, നവംബറിൽ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബജറ്റ് വിനോദയാത്രകളും നിരക്കുകളും അറിയാം

നവംബറിൽ‌ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന മലപ്പുറത്തുനിന്നുള്ള ബജറ്റ് വിനോദയാത്രകളും അവയുടെ നിരക്കുകളും അറിയാം. പെരിന്തൽമണ്ണ, മലപ്പുറം, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിൽനിന്ന് നംവബർ മാസത്തിൽ മിക്കവാറും ദിവസങ്ങളിൽ കെഎസ്ആർടിസി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ചുരുങ്ങിയ ചിലവിൽ യാത്രകൾ ആസ്വദിക്കാം എന്നതാണ് കെഎസ്ആർടിയുടെ ബജറ്റ് ടൂറിസത്തിന്റെ പ്രത്യേകതൾ. മാമലക്കണ്ടം, മൂന്നാർ, നെല്ലിയാമ്പതി, സെലന്റ് വാലി തുടങ്ങി പ്രധാനപ്പെട്ട ടൂറിസം സ്പോട്ടുകളിലേക്കെല്ലാം കെഎസ്ആർടിസി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. കെഎസ്ആർടിസി ഡിപ്പോകളുടെ ഫോൺ നമ്പറുകൾ താഴെ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ആ നമ്പറുകളിലേക്ക് വിളിക്കാം.

Curated byനവീൻ കുമാർ ടിവി | Samayam Malayalam 1 Nov 2023, 7:59 pm

ഹൈലൈറ്റ്:

  • നവംബറിൽ കേരളത്തിലെ വിവിധ ടൂറിസം സ്പോട്ടുകളിലേക്ക് ഏകദിന, ദ്വിദിന ഉല്ലാസയാത്രകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
  • സൈലന്റ് വാലി, മലക്കപ്പാറ, വയനാട്, ആതിരപ്പള്ളി എന്നിവിടങ്ങളിലേക്ക് തന്നെയാണ് നവംബർ മാസവും ടൂർപാക്കേജ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്.
  • കഴിഞ്ഞമാസങ്ങളിൽ ഏറ്റവും കൂടുതൽ യാത്രകൾ സംഘടിപ്പിച്ചത് മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ ഡിപ്പോകളാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KSRTC Tour Package November
പ്രതീകാത്മക ചിത്രം.
മലപ്പുറം: നവംബറിൽ കേരളത്തിലെ വിവിധ ടൂറിസം സ്പോട്ടുകളിലേക്ക് ഏകദിന, ദ്വിദിന ഉല്ലാസയാത്രകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. സൈലന്റ് വാലി, മലക്കപ്പാറ, വയനാട്, ആതിരപ്പള്ളി എന്നിവിടങ്ങളിലേക്ക് തന്നെയാണ് നവംബർ മാസവും ടൂർപാക്കേജ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസങ്ങളിൽ ഏറ്റവും കൂടുതൽ യാത്രകൾ സംഘടിപ്പിച്ചത് മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ ഡിപ്പോകളാണ്. തൃശൂർ, ചാലക്കുടി, തൊടുപുഴ കെഎസ്ആർടിസി ഡിപ്പോകളും യാത്രകൾ നന്നായി സംഘടിപ്പിച്ചിട്ടുണ്ട്. മലപ്പുറം, പൊന്നാന്നി, നിലമ്പൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നും നവംബർ‌ മാസത്തിൽ സംഘടിപ്പിക്കുന്ന യാത്രകളും നിരക്കും അറിയാം.
Parumala Perunnal: പരുമലയിലേക്ക് വിശ്വാസ പദയാത്ര; വിശ്വാസ സമൂഹത്തിന്റെ പദയാത്രകൾ പരുമലയിൽ രണ്ടിന് സംഗമിക്കും

മലപ്പുറം ഡിപ്പോയിൽനിന്ന് മാമലക്കണ്ടം, മൂന്നാർ ദ്വിദിനയാത്ര കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. നവംബർ നാലിന് ശനിയാഴ്ച പുലർച്ചെ നാലുമണിക്കാണ് ബസ് പുറപ്പെടുന്നത്. ഇതേയാത്ര നവംബർ 11,18, 25 തീയ്യതികളിലും നടക്കും. 1240 രൂപയാണ് നിരക്ക്. മലപ്പുറം ഡിപ്പോയിൽനിന്നുതന്നെ സൈലന്റ് വാലി ഏകദിന യാത്രയും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. നവംബർ‌ 5 ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് ബസ് പുറപ്പെടുന്നത്. 1250 രൂപയാണ് നിരക്ക്. ഈ യാത്രയിൽ ജംഗിൾ സഫാരിയും ലഘുഭക്ഷണവും ഉണ്ടാകും.



നവംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും അതായത് 5,12,19, 26 എന്നീ തീയ്യതികളിൽ ആതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. 730 രൂപയാണ് നിരക്ക് വരുന്നത്. മലപ്പുറം ഡിപ്പോയിൽനിന്ന് സംഘടിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഏറ്റവും വലിയ ട്രിപ്പ് നവംബർ 11 വെള്ളയാഴ്ചയാണ് പുറപ്പെടുന്നത്. വാഗമൺ, അഞ്ചുരുളി, രാമക്കൽമേട്, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ ഉൾ‌പ്പെടുന്ന ദ്വിദിനയാത്രയാണ് സംഘടിപ്പിക്കുന്നത്. ഓഫ് റോ‍ഡ് ജീപ്പ് യാത്ര, ഡിജെ, താമസം എല്ലാ സൗകര്യവും ഈ യാത്രയിൽ ഒരുക്കുന്നുണ്ട്. 3420 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായും ബുക്ക് ചെയ്യാനും മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 9446389823, 9995726885

പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് നവംബർ അഞ്ചിന് രാവിലെ 5.30ന് നെല്ലിയാമ്പതിയിലേക്ക് യാത്ര പുറപ്പെടുന്നുണ്ട്. ഒരാൾക്ക് 740 രൂപയാണ് നിരക്ക്. നവംബർ‌ 11ന് രാവിലെ അഞ്ച് മണിക്ക് വാഗമണിലേക്കും കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തുന്നുണ്ട്. ഈ ട്രിപ്പിന് ഒരാൾക്ക് 2720 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. നവംബർ 19ന് രാവിലെ അഞ്ച് മണിക്ക് പെരിന്തൽമണ്ണയിൽനിന്ന് മലക്കപ്പാറയിലെക്കും യാത്രപോകുന്നുണ്ട്. മലക്കപ്പാറ യാത്രയുടെ നിരക്ക് 690 രൂപയാണ്. നവംബർ‌ 25ന് മൂന്നാറിലേക്കും കെഎസ്ആർടിസി യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിക്കാണ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് യാത്ര പുറപ്പെടുന്നത്. 1400 രൂപയാണ് ഒരാൾക്ക് കെഎസ്ആർടിസി ഈടാക്കുന്നത്. നവംബർ 26ന് സൈലന്റ് വാലി ട്രിപ്പും പെരിന്തൽമണ്ണയിൽനിന്ന് കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിക്കാണ് ഡിപ്പോയിൽനിന്ന് ബസ് പുറപ്പെടുക. 1230 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. ബുക്കിങിനായി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 9048848436

നിലമ്പൂർ ഡിപ്പോയിൽനിന്ന് നവംബർ നാലിന് മാലക്കണ്ടം, മൂന്നാർ ട്രിപ്പ് കെഎസ്ആർടിസി സംഘിടിപ്പിക്കുന്നുണ്ട്. രാവിലെ നാല് മണിക്കാണ് ബസ് പുറപ്പെടുന്നത്. 1480 രൂപയാണ് ഒരാൾക്ക് കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ വാങ്ങുന്നത്. നവംബർ 12ന് നെല്ലായമ്പതി യാത്ര രാവിലെ അഞ്ച് മണിക്ക് നിലമ്പൂർ ഡിപ്പോയിൽനിന്ന് പുറപ്പെടും. ഒരാൾ‌ക്ക് 840 രൂപയാണ് കെഎസ്ആർടിസി ടിക്കറ്റ് നിരക്ക്. നവംബർ 19ന് കണ്ണൂരിലേക്കും ഉല്ലാസയാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിക്ക് പുറപ്പെടുന്ന യാത്രയ്ക്ക് ഒരാൾക്ക് 720രൂപയണ് നിരക്ക്. നവംബർ‌ 26ന് നെല്ലിയാമ്പതിയിലേക്കും നിലമ്പൂർ ഡിപ്പോയിൽനിന്ന് യാത്ര സംഘടിപ്പിക്കുന്നുണ്ട്. 840 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7012968595 എന്ന നമ്പറിൽ ബന്ധപ്പെടാം.

പൊന്നാനി ഡിപ്പോയിൽനിന്നും കെഎസ്ആർടിസി ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. നവംബർ നാലിന് ഗവിയിലേക്ക് ഡിപ്പോയിൽനിന്നുള്ള ഈ മാസത്തെ ആദ്യയാത്ര. രാത്രി 10 മണിക്കാണ് ഡിപ്പോയിൽനിന്ന് യാത്ര പുറപ്പെടുന്നത്. 2700 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് ഇനത്തിൽ ഈടാക്കുന്നത്. നവംബർ 12ന് സൈലൻ‌റ് വാലിയിലേക്കും യാത്ര നടത്തുന്നുണ്ട്.രാവിലെ അഞ്ച് മണിക്ക് പുറപ്പെടുന്ന യാത്രയ്ക്ക് 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. നവംബർ 19ന് മലക്കപ്പാറയിലേക്ക് രാവിലെ അഞ്ച് മണിക്ക് ഡിപ്പോയിൽനിന്ന് ബസ് പുറപ്പെടും. ടിക്കറ്റ് നിരക്ക് 680 രൂപയാണ്. നവംബർ 26ന് വയനാടിലേക്കും പൊന്നാനി ഡിപ്പോയിൽനിന്ന് യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുന്നത്. ടിക്കറ്റ് നിരക്ക് 650 രൂപ. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങിനും 9846531574 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്