ആപ്പ്ജില്ല

റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം ലീഗിന്‍റെ താക്കീത്, പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ട, എല്ലായിടത്തും യുഡിഎഫ് തരംഗമെന്ന് കെപിഎ മജീദ്

| Edited by Samayam Desk | Lipi 11 Nov 2020, 7:52 pm
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യുഡിഎഫ് നേരിടുന്നത്. യുഡിഎഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽഡിഎഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യുഡിഎഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
Samayam Malayalam KPA Majeed


Also Read: പെരുമ്പാവൂരിലേതിനു സമാനമായ തോക്ക് ഭീഷണി കോട്ടയത്തും, ഗുണ്ടാ തലവൻമാരുടെ കൈകളില്‍ തോക്ക് സുലഭം, ക്രിമിനല്‍ കേസുള്ളവര്‍ക്കും തോക്കിന് ലൈസന്‍സ്?

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്ലീം ലീഗ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കും. യുഡിഎഫ് നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നിൽക്കാൻ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും.

Also Read: പാലക്കാട് അങ്കത്തിനൊരുങ്ങി ബിജെപി, 1238 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ല. കെപിഎ മജീദ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ടുള്ള യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം തുടരുകയാണ് ജില്ലയിൽ കനത്ത വിജയം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്