ആപ്പ്ജില്ല

'കാല്‍ അണയുടെ അഴിമതി നടത്തില്ല, അഴിമതിക്കാർ ഭയക്കേണ്ടത് ഇക്കാര്യങ്ങളെ!'; വ്യത്യസ്തമായി വോട്ടഭ്യർഥിച്ച് ഒരു സ്ഥാനാർഥി

വ്യത്യസ്തമായി വോട്ടഭ്യർഥിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ഒരു സ്ഥാനാർഥി. മലപ്പുറം നഗരസഭാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി മുജീബ് കാടേരിയാണ് ശ്രദ്ധേയനാകുന്നത്.

Lipi 2 Dec 2020, 7:55 pm
മലപ്പുറം: വോട്ടര്‍മാര്‍ക്കു സ്ഥാനാര്‍ഥികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിവാണെങ്കിലും വ്യത്യസ്ത വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുകയാണ് മലപ്പുറം നഗരസഭാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി മുജീബ് കാടേരി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിൻ്റെ സഹോദരി പുത്രനും കൂടിയാണ് മുജീബ് കാടേരി. വ്യക്തിപരമായി കാല്‍ അണയുടെ പോലും ആവശ്യത്തിനു വേണ്ടി തൻ്റെ പദവി ഉപയോഗപ്പെടുത്തുകയില്ലെന്നും ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുകാര്യവും വ്യക്തി ആവശ്യവും തമ്മില്‍ ഏറ്റുമുട്ടേണ്ടി വന്നാല്‍ താന്‍ ഉപേക്ഷിക്കുന്നത് സ്വന്തം ആവശ്യമായിരിക്കുമെന്നുമാണ് മുജീബ് കാടേരി തൻ്റെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്.
Samayam Malayalam Mujeeb Kaderi
മുജീബ് കാടേരി


Also Read: പകുതി വിലക്ക് തയ്യല്‍ മെഷിന്‍ നല്‍കാമെന്ന് വാഗ്ദാനം; സ്ത്രീകളില്‍ നിന്നും വ്യാപകമായി പണം തട്ടിയ പ്രതി അറസ്റ്റില്‍

മലപ്പുറം നഗരസഭാ മുപ്പതാം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുജീബ് കാടേരി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് തൻ്റെ ആശയം വോട്ടര്‍മാരുമായി പങ്കുവെക്കുന്നത്. സ്ഥാനാര്‍ഥിയുടെ ഈ മാതൃകാ പ്രസംഗം ചില പ്രവര്‍ത്തകര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: അറബി സാഹിത്യത്തില്‍ ജെആര്‍എഫ്; അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ധീന്‍ അദനി

ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടികൂടുമെന്നോ, മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നോ, അഴിമതിക്കാരനെന്നു പേരിട്ട് ആളുകള്‍ മോശക്കാരനാക്കുമെന്നോ വിചാരിക്കുന്നത് കൊണ്ടല്ല അഴിമതി നടത്തില്ലെന്ന് മുജീബ് കാടേരി പറയുന്നത്. അന്യായമായി ഒരാളുടെ പണം സമ്പാദിച്ചാല്‍ ആറു ബുദ്ധിമുട്ടുകള്‍ ഭൂമിയില്‍ വെച്ചുതന്നെ അവര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുജീബിൻ്റെ പക്ഷം. മക്കള്‍ വഴികേടിലാകും, ഭാര്യ അനുസരിക്കാത്തവളാകും, മരുന്നുകള്‍ ഫലിക്കാത്ത രോഗം കൊണ്ട് ദൈവം പരീക്ഷിക്കും. തുടങ്ങിയുള്ള പരീക്ഷണങ്ങള്‍ ഈ ഭൂമിയില്‍ വെച്ചു തന്നെ അവര്‍ അഭിമുഖീകരിക്കേണ്ടി വരും. ഇതിനെയാണ് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഭയക്കേണ്ട കാര്യമെന്ന് താന്‍ വിചാരിക്കുന്നുവെന്നും മുജീബ് വിശദീകരിക്കുന്നു.



മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്