ആപ്പ്ജില്ല

ലോക കപ്പ് ഫുട്‌ബോള്‍: വോളണ്ടിയര്‍മാരെ നിയന്ത്രിക്കുന്നത് മലപ്പുറത്തുകാരന്‍; ഫൈനലിലും റഷീദിന്‍റെ സേവനം

ഖത്തറിലെ മലയാളി വോളണ്ടിയര്‍മാരുടെ കൂട്ടയ്മയായ ഖത്തര്‍ മല്ലു വോളന്‍റീര്‍സ് എന്ന ഗ്രൂപ്പിന്‍റെ കാര്യനിര്‍വ്വാഹക സംഘത്തിലെ അംഗം കൂടി ആണ് റഷീജ് മാണൂർ. സേവനം പ്രധാന സ്റ്റേഡിയത്തിൽ

Samayam Malayalam 17 Nov 2022, 9:28 am
മലപ്പുറം: ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ 2022 ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തില്‍ കാണികളെ നിയന്ത്രിക്കുന്ന വോളണ്ടിയര്‍മാരുടെ ലീഡറായി മലപ്പുറം എടപ്പാള്‍ സ്വദേശിയായ റഷീദ് മാണൂര്‍. സെമി ഫൈനല്‍, ഫൈനല്‍ തുടങ്ങി പത്തോളം ടൂര്‍ണമെന്‍റുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.
Samayam Malayalam Rasheed
റഷീദ് മാണൂര്‍


ഈ ലോക കപ്പിലേക്കുള്ള വോളണ്ടിയര്‍മാരെ ഇന്‍റര്‍വ്യൂ ചെയ്തിരുന്ന 600 അംഗ പയനീര്‍ വോളന്‍റീര്‍മാരിലും ഇദേഹം ഉണ്ടായിരുന്നു. ഫിഫ ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, ഫിഫ അറബ് കപ്പ്, അമീര്‍ കപ്പ്, ഐ എ എ ഫ് അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളില്‍ എസ് പി എസ് ടീം ലീഡര്‍ ആയി റഷീദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Also Read : മുഖ്യമന്ത്രി, ഇത് വേണ്ടപ്പെട്ട ആളാണ് പരിഗണിക്കണം; വേണുഗോപാൽ മുതൽ ഷാഫി പറമ്പിൽ വരെ; കോൺഗ്രസ് നേതാക്കളുടെ ശുപാർശ കത്തുകൾ

ഖത്തറിലെ മലയാളി വോളണ്ടിയര്‍മാരുടെ കൂട്ടയ്മയായ ഖത്തര്‍ മല്ലു വോളന്‍റീര്‍സ് എന്ന ഗ്രൂപ്പിന്‍റെ കാര്യനിര്‍വ്വാഹക സംഘത്തിലെ അംഗം കൂടി ആണ് റഷീജ് മാണൂർ. ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാനിദ്ധ്യമായ റഷീദ്, പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയാണ്. 2008 മുതല്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന ഇദേഹം പ്രവാസ മേഖലയിലെ വിവിധ കൂട്ടായ്മകളുടെ മുന്‍ നിര സംഘാടകന്‍ കൂടിയാണ്.

Also Read : നടന്നത് വൻ തട്ടിപ്പ്; തളിപ്പറമ്പില്‍ ബാങ്ക് കുംഭകോണങ്ങള്‍ തുടര്‍ക്കഥ; പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സംഘമെന്ന് പോലീസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്