ആപ്പ്ജില്ല

താനൂർ സിഐയ്ക്ക് കൊവിഡ്; 12 ഓളം പോലീസുകാർ ക്വാറൻ്റൈനിൽ

മലപ്പുറം താനൂർ സിഐയ്ക്ക് കൊവിഡ്. പ്രതിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് വിവരം. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Lipi 12 Aug 2020, 10:44 pm
Samayam Malayalam പ്രതീകാത്മക ചിത്രം
മലപ്പുറം: താനൂർ സിഐയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം വയോധികയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ലോറി ഡ്രൈവറെ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ 27 ന് തൊടുപുഴ സ്വദേശിയായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുർന്ന് എസ്ഐയും ഒൻപത് പോലീസുകാരും ക്വാറൻ്റൈനിലായിരുന്നു. സിഐയുമായി അടുത്തു സമ്പർക്കത്തിലുണ്ടായിരുന്ന 12 ഓളം പോലീസ് ഉദ്യോഗസ്ഥരും ക്വാറൻ്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.

Also Read: കരിപ്പൂര്‍ വിമാനാപകടം; എല്ലാ പ്രതീക്ഷയും ബ്ലാക്ക് ബോക്‌സ് റിപ്പോര്‍ട്ടില്‍! അന്വേഷണ സംഘത്തിൻ്റെ നിഗമനങ്ങൾ ഇങ്ങനെ

Also Read: കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു... 20 വരെ അരീക്കോട് ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

Also Read: മഞ്ചേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളത്തിന് ഫണ്ട് അനുവദിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്