ആപ്പ്ജില്ല

സ്വർണവും പണം തട്ടിയെടുത്തു; അറബി അസീസ് പിടിയിൽ, പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകൾ

ബലാത്സംഗം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ തട്ടിപ്പ് വീരൻ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുൾ അസീസ് പിടിയിൽ. വയോധികയുടെ സ്വർണം തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്

Edited byജിബിൻ ജോർജ് | Samayam Malayalam 19 Apr 2023, 8:39 pm

ഹൈലൈറ്റ്:

  • വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസ്.
  • തട്ടിപ്പ് വീരന്‍ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പിടിയില്‍.
  • നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam man caught for fraud case
അബ്ദുള്‍ അസീസ്. Photo: Samayam Malayalam
മലപ്പുറം: വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പോലീസിൻ്റെ പിടിയില്‍. 70 വയസുകാരിയുടെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് പ്രതി പിടിയിലായത്.
ബ്രെഡ് കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; പരിശോധനയിൽ യുവാവ് പിടിയിൽ, പ്രതിയെ ചോദ്യം ചെയ്യുന്നു
പൂവ്വത്തിപൊയില്‍ സ്വദേശിയായ വയോധികയുടെ പരാതിയിലാണ് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. പിടിയിലായ അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം, കഞ്ചാവ് ഇടപാട് എന്നിങ്ങനെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതിക്കെതിരെ പത്തോളം കഞ്ചാവ് കേസുകളുണ്ട്.


സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. അറബിയെ കാണുമ്പോള്‍ സ്വര്‍ണം പാടില്ലെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നും സ്വര്‍ണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. പല സ്ത്രീകളെ തന്നെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്.

സ്വർണതട്ടിപ്പ് നിര്‍ത്തി ഇയാള്‍ ലഹരി കച്ചവടത്തിലേക്ക് മാറുകയും ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. രണ്ടര കിലോ കഞ്ചാവുമായി അസീസിനെ കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടി പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ പോലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലെ പ്രമുഖന്‍ ആണ്.

തമിഴ്‌നാട് മധുരയില്‍ 20 കിലോ കഞ്ചാവുമായി ഇയാളെ മുന്‍പ് പിടികൂടിയിരുന്നു. ഇയാളെയും കൂട്ടാളിയേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴില്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ്കോര്‍ട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

യാത്രക്കാരൻ്റെ തല അറ്റുപോയ നിലയിൽ; കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരു മരണം
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ വഴിക്കടവ് സി ഐ മനോജ് പറയറ്റ, എസ്ഐ അബൂബക്കര്‍, എഎസ്ഐ അനില്‍കുമാര്‍ എസ്സിപിഒ രതീഷ് സിപിഒമാരായ വിനീഷ്, അലക്‌സ്, അരീക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ സുരേഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്