ആപ്പ്ജില്ല

ഭാര്യയുമായി വഴക്ക്... വഴക്കിനൊടുവില്‍ ഭര്‍ത്താവ് തൂങ്ങി മരിച്ചു, സാരമായ പരിക്കുകളോടെ ഭര്യ ആശുപത്രിയില്‍, സംഭവം മലപ്പുറത്ത്

തലയ്ക്ക് പിറകിലും താടിയെല്ലിനും പരിക്കേറ്റ ഷോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.

| Edited by Samayam Desk | Lipi 10 Nov 2020, 7:13 pm
മലപ്പുറം: യുവതിയുമായുള്ള വഴക്കിനൊടുവില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ തോമസ്‌കുട്ടി എന്ന ബിനോയിയാണ് മരിച്ചത്. ഭാര്യ ഷോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച ഏതാനും റബര്‍ മരങ്ങളില്‍ ടാപ്പിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam Binoy
ആത്മഹത്യ ചെയ്ത ബിനോയ്


Also Read: ബിലീവേഴ്സ് ചർച്ച് റെയ്ഡ്; പാപ്പരാകാനുറച്ച് കെപി യോഹന്നാന്‍, രക്ഷപ്പെടാനുള്ള പുതിയ കരുനീക്കം, സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തട്ടിപ്പ്

ഇതിനിടെയിലാണ് ബിനോയിയുടെ മാതാവ് ക്ലാരമ്മ വീടിന് പുറത്തുള്ള ശുചിമുറിക്ക് മുന്നില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഷോബിയെ കണ്ടത്തെിയത്. ക്ലാരമ്മയുടെ അലര്‍ച്ച കേട്ട മക്കള്‍ സമീപത്തെ ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. സ്ഥലത്തത്തെിയ ബന്ധുക്കള്‍ വിവരം ബിനോയിയെ അറിയിക്കുന്നതിനായി തോട്ടത്തിലത്തെിയപ്പോഴാണ് ഇയാളെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. ഉടനെ ബന്ധുക്കളുടെ കാറില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: അനില്‍കുമാറിന്‍റെ മരണം കൊലപാതകം; ആറാം നാള്‍ പ്രതിയെ പൊക്കി പോലീസ്, കുടുക്കിയത് സിസിടിവിയും മൊബൈല്‍ ഫോണും!

തലയ്ക്ക് പിറകിലും താടിയെല്ലിനും പരിക്കേറ്റ ഷോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് എടക്കര പോലീസും സ്ഥലത്തത്തെിയിരുന്നു. കുടുംബവഴക്കാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി പാലാങ്കര വട്ടപ്പാടം സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ സംസ്‌കരിച്ചു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്